News

ഏഴാം ഘട്ട സ്വര്‍ണ ബോണ്ടുകളുടെ വില്‍പ്പന ആരംഭിച്ചു; ഡിജിറ്റല്‍ മോഡ് വഴി പണമടയ്ക്കാം

തിരുവനന്തപുരം: 2020- 21 സാമ്പത്തിക വര്‍ഷത്തെ ഏഴാം ഘട്ട സ്വര്‍ണ ബോണ്ടുകളുടെ വില്‍പ്പന ഒക്ടോബര്‍ 12 ന് ആരംഭിച്ചു. ഈ മാസം 16 ന് വില്‍പ്പന അവസാനിക്കും. ഇഷ്യു വില 5051 രൂപയാണ്. ഓണ്‍ലൈനായി അപേക്ഷിച്ച് ഡിജിറ്റല്‍ മോഡ് വഴി പണമടയ്ക്കാം. 999 പരിശുദ്ധിയുള്ള ഒരു ഗ്രാം സ്വര്‍ണമാണ് കുറഞ്ഞ നിക്ഷേപം. മെച്യൂരിറ്റി കാലാവധി എട്ട് വര്‍ഷമാണെങ്കിലും അഞ്ച് വര്‍ഷത്തിന് ശേഷം നിക്ഷേപം പിന്‍വലിക്കാം. 2.5 ശതമാനം പലിശയാണ് റിസര്‍വ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.

ലിക്വിഡിറ്റിക്ക് വിധേയമായി ഒരു തീയതിയില്‍ ഇഷ്യു ചെയ്ത് രണ്ടാഴ്ചക്കുള്ളില്‍ ബോണ്ടുകള്‍ സ്റ്റോക്ക് എക്‌സേഞ്ചുകള്‍ വഴി വിറ്റഴിക്കാവുന്നതാണ്. സാമ്പത്തിക  നിയന്ത്രണത്തിന്റെ ഭാഗമായി അഭ്യന്തര സമ്പാദ്യത്തിന്റെ ഒരു ഭാഗം സ്വര്‍ണം വാങ്ങാന്‍ പ്രേരിപ്പിക്കുന്നതിനായി 2015 ലാണ് പരാധികാര സ്വര്‍ണ ബോണ്ട് പദ്ധതി റിസര്‍വ് ബാങ്ക് ആരംഭിച്ചത്. നാല് കിലോഗ്രാം സ്വര്‍ണം വരെ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും വാങ്ങാം. ട്രസ്റ്റുകള്‍ക്ക് പരമാവധി 20 കിലോഗ്രാം വരെ വാങ്ങാം.

Author

Related Articles