8 സഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് പിഴ ചുമത്തി
മുംബൈ: നിയന്ത്രണങ്ങള്‍ പാലിക്കുന്നതിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ച് എട്ട് സഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് 12.75 ലക്ഷം രൂപ പിഴ ചുമത്തി. എക്സ്പോഷര്‍ മാനദണ്ഡങ്ങളും മറ്റ് നിര്‍ദ്ദേശങ്ങളും പാലിക്കാത്തതിനാണ് പശ്ചിമ ബംഗാളിലെ ദി നാബാപള്ളി കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് 4 ലക്ഷം രൂപ പിഴയിട്ടത്.
സൂപ്പര്‍വൈസറി ആക്ഷന്‍ പ്രകാരം ആര്‍ബിഐ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍, 1949 ലെ ബാങ്കിംഗ് റെഗുലേഷന് ആക്റ്റിന്റെ ചില വകുപ്പുകള്‍ ലംഘിച്ചതിന് ദി ബാഗത് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന്റെ രണ്ട് ബ്രാഞ്ചുകള്‍ക്ക് 3 ലക്ഷം രൂപയും പിഴ ചുമത്തിയതായി ആര്‍ബിഐ പറഞ്ഞു.
എക്സ്പോഷര്‍ മാനദണ്ഡങ്ങളും മറ്റ് നിര്‍ദ്ദേശങ്ങളും ലംഘിച്ചതിന് മണിപ്പൂര്‍ വിമന്‍സ് കോഓപ്പറേറ്റീവ് ബാങ്കിന് 2 ലക്ഷം രൂപപിഴ ചുമത്തി. യുപിയിലെ നാഗിനയിലെ യുണൈറ്റഡ് ഇന്ത്യ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് ഒരു ലക്ഷം രൂപയും നര്‍സിംഗ്പൂരിലെ ജില്ലാ സഹകാരി കേന്ദ്രീയ ബാങ്ക് മര്യാദിറ്റിന് ഒരു ലക്ഷം രൂപയും അമരാവതി മര്‍ച്ചന്റ്സ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് 50,000 രൂപയും നാസിക്കിലെ ഫൈസ് മെര്‍ക്കന്റൈല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് 25,000 രൂപയും അഹമ്മദാബാദിലെ നവനിര്‍മാന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് 1 ലക്ഷം രൂപയും ആര്‍ബിഐ പിഴ ചുമത്തി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍