News

ഇത്തവണയും നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്; വിലക്കയറ്റ ഭീഷണിയില്‍ ആശങ്ക

മുംബൈ: ഇത്തവണയും നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്. വിലക്കയറ്റ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. കോവിഡിന്റെ രണ്ടാംതരംഗത്തില്‍ നിന്ന് രാജ്യംഘട്ടംഘട്ടമായി വിമുക്തമാകുന്ന സാഹചര്യത്തില്‍ സമ്പദ്ഘടനയിലെ ഉണര്‍വിന് ശക്തി പകരുകയെന്ന കാഴ്ചപ്പാട് മുന്‍നിര്‍ത്തിയാണ് നിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന് പണവായ്പ അവലോകന സമതി യോഗം തീരുമാനിച്ചത്.

ഇതോടെ റിപ്പോ നിരക്ക് 4 ശതമാനത്തിലും റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനത്തിലും തുടരും. തുടര്‍ച്ചായി ഏഴാമത്തെ യോഗത്തിലാണ് നിരക്കുകളില്‍ മാറ്റം വരാതെ യോഗം പിരിയുന്നത്. കഴിഞ്ഞ യോഗത്തില്‍ നിന്ന് വ്യത്യസ്തമായി പുതിയ സംഭവവികാസങ്ങളൊന്നും രാജ്യത്തുണ്ടായിട്ടില്ലെന്നും യോഗം വിലയിരുത്തി. വിലക്കയറ്റ ഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കിലും തല്‍ക്കാലം കാത്തിരുന്ന് നിരീക്ഷക്കുകയെന്ന നിലപാടാണ് ആര്‍ബിഐ സ്വീകരിച്ചത്.

രാജ്യത്തിന്റെ വളര്‍ച്ചയും അതുപോലെ തന്നെ വിലക്കയറ്റ ഭീഷണിയും ആശങ്ക ഉയര്‍ത്തുന്നതിനിടെയായിരുന്നു ഇത്തവണത്തെ ആര്‍ബിഐയുടെ യോഗം. ജൂണില്‍ 6.26 ശതമാനവും മെയില്‍ 6.30 ശതമാനവുമായിരുന്നു ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം.

Author

Related Articles