News

5ജിയില്‍ സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ റിലയന്‍സ് ജിയോ; ചിലവ് കുറക്കുക ലക്ഷ്യം

മുംബൈ: റിലയന്‍സ് ജിയോ ഇപ്പോള്‍ പുതിയ നീക്കമാണ് നടത്തുന്നത്.  ചിലവ് കുറക്കലിന്റെ ഭാഗമായി  റിലയന്‍സ് ജിയോ ഇപ്പോള്‍ 5ജി വികസിപ്പിക്കാനുള്ള നീക്കത്തിലാണിപ്പോള്‍.  വിദേശ കമ്പനികളെയോ, സാങ്കേതിക വിദ്യകരുടെയോ റിലയന്‍സ് ജിയോ ആശ്രയിച്ചേക്കില്ല. സ്വന്തമായി 5ജി വികസിപ്പിക്കാനുള്ള നീക്കമാണ റിലയന്‍സ് ജിയോ ഇപ്പോള്‍ നടത്തുന്നത്.  

നോക്കിയയുടേയും ഒറാക്കിളിന്റെയും 4ജി വോയ്സ് സാങ്കേതികവിദ്യയ്ക്ക് പകരം കമ്പനി പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചു കഴിഞ്ഞതായി റിലയന്‍സിലെ ഒരു മുതിര്‍ന്ന എക്സിക്യൂട്ടിവ് വ്യക്തമാക്കിയിട്ടുണ്ട് നിലവില്‍. അതേസമയം 5ജി സാങ്കേതികവിദ്യയ്ക്കായി ജിയോ സ്വന്തം ഹാര്‍ഡ്വെയര്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട് നിലവില്‍. 5ജി ട്രയലുകള്‍ വിജയിച്ചുകഴിഞ്ഞാല്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നാണ് കമ്പനി പറയുന്നത്.  

എന്നാല്‍ പുതിയതായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയില്‍ കമ്പനി പരീക്ഷാണിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ടെലികോം വകുപ്പിനോട് അനുമതി തേടിയേക്കും.  അതേസമയം 5ജി പരീക്ഷണങ്ങള്‍  യൂറോപ്യന്‍ വെന്‍ഡര്‍മാരായ എറിക്‌സണ്‍,  നോക്കിയ, ചൈനീസ് ടെക് ഭീമനായ ഹുവായ് എന്നിവരുമായി സഹകരണത്തിലേര്‍പ്പെടാന്‍ റിലയന്‍സ് ജിയോ അപേക്ഷിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.  അതേസമയം ആഗോള തലത്തില്‍ 5ജി കരാറുകള്‍ ഏറ്റവും കൂടുതല്‍ സ്വന്തമാക്കിയിരിക്കുന്നതു, 5ജി ടെക്‌നോളജി വികസിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും മുന്‍പന്തിയിലുള്ളതും ചൈനീസ് ടെക് ഭീമനായ  വാവെയാണ്. റിലയന്‍സ് ജിയോ സ്വന്തം സാങ്കേതികവിദ്യ അടിസ്ഥാനമാക്കി 5 ജി ട്രയലുകള്‍ നടത്താന്‍ ടെലികോം വകുപ്പിന്റെ അനുമതി തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Author

Related Articles