റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 152.5 കോടി രൂപയ്ക്ക് ശ്രീ കണ്ണന് ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റോര്‍ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുക്കുന്നു
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (ആര്‍ഐഎല്‍) അനുബന്ധ സ്ഥാപനമായ റിലയന്‍സ് റീട്ടെയില്‍ വെന്‍ചേഴ്സ് ലിമിറ്റഡ് (ആര്‍ആര്‍വിഎല്‍) 152.5 കോടി രൂപയുടെയ്ക്ക് ശ്രീ കണ്ണന് ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റോര്‍ പ്രൈവറ്റ് ലിമിറ്റഡിനെ (എസ്കെഡിഎസ്) ഏറ്റെടുത്തു.
1999 സെപ്റ്റംബര്‍ 15 ന് സംയോജിപ്പിച്ച എസ്കെഡിഎസിന്റെ 100 ശതമാനം വരുന്ന ഇക്വിറ്റി ഷെയര്‍ ക്യാപിറ്റലിന്റെ 7,86,191 ഇക്വിറ്റി ഓഹരികള്‍ ആര്‍ആര്‍വിഎല്‍ ഏറ്റെടുക്കും. പഴങ്ങളും പച്ചക്കറികളും, ഡയറി, സ്റ്റേപ്പിള്‍സ്, വീട്, വ്യക്തിഗത പരിചരണം, പൊതു ചരക്കുകള്‍ എന്നിവ ചില്ലറ വില്‍പ്പന നടത്തുന്ന ബിസിനസ്സിലാണ് നിലവില്‍ കമ്പനി ഏര്‍പ്പെട്ടിരിക്കുന്നത്. 600,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലായി കോയമ്പത്തൂരിലും സമീപ പ്രദേശങ്ങളിലുമായി 29 സ്റ്റോറുകള്‍ എസ്കെഡിഎസ് പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കമ്പനിയുടെ വരുമാനം 415 കോടി, 450 കോടി, 481 കോടി രൂപയാണ്. അതേസമയം 2018-19, 2017-18, 2016-17 വര്‍ഷങ്ങളിലായി അറ്റാദായം യഥാക്രമം 2 കോടി, 3 കോടി, 4 കോടി രൂപയാണ്. പ്രസ്തുത നിക്ഷേപം ഗ്രൂപ്പിന്റെ റീട്ടെയില്‍ പ്രവര്‍ത്തനങ്ങളെയും തമിഴ്നാട്ടിലെ സാന്നിധ്യത്തെയും കൂടുതല്‍ ശക്തിപ്പെടുത്തുകയും പുതിയ വാണിജ്യ സംരംഭങ്ങളെ കൂടുതല്‍ പ്രാപ്തമാക്കുകയും ചെയ്യും. ഈ നിക്ഷേപത്തിന് സര്‍ക്കാര്‍ അല്ലെങ്കില്‍ റെഗുലേറ്ററി അംഗീകാരങ്ങള്‍ ആവശ്യമില്ലെന്നും ആര്‍ഐഎല്‍ അധികൃതര്‍ പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍