Banking

ഇ വാലറ്റ് വിഭാഗത്തിലെ കെവൈസി പൂര്‍ത്തിയാക്കല്‍ ആര്‍ബിഐ ആറ് മാസത്തേക്ക് നീട്ടി

കോ യുവര്‍ കസ്റ്റമര്‍  (ഉപഭോക്താവിനെ അറിയുക) എന്ന ചുരുക്ക പേരിലാണ് കെവൈസി അറിയപ്പെടുന്നത്. ഇ വാലറ്റ് വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കാന്‍ വേണ്ടിയാണിത് നല്‍കി വരുന്നത്. വ്യാജ ഐഡന്റിറ്റിയില്‍ പണമിടപാട് തടയാനുള്ള മാര്‍ഗമാണിത്. 2019 ഫിബ്രുവിര 28ന് മുന്‍ മുന്‍പ് ഇ വാലറ്റ് പ്ലാറ്റ് ഫോമുകളില്‍ ഉപയോഗിക്കുന്ന പേടിഎം, പേയുമണി, സ്ട്രസ് തുടങ്ങിയ ഇടപാടുകാര്‍ കെവൈസി നിബന്ധനകള്‍ 28ന് മുന്‍പ് പൂര്‍ത്തിയാക്കാന്‍ ആര്‍ബിഐ ഉത്തരവിട്ടിരുന്നു. ഈ കാലവധി ആറ് മാസത്തേക്ക് നീട്ടിയിരിക്കുകയാണ്. ഈ വാലറ്റ് പ്ലാറ്റ്‌ഫോമുകളിലെ ഇടപാടുകാര്‍ക്ക് ആശ്വാസമേകുന്ന തീരുമാനമാണിത്. ആറ് മാസത്തിനുള്ളില്‍ പരാതികളും സമര്‍പ്പിക്കാം. 

ഇനി ഇവാലറ്റ് ഫ്‌ളാറ്റ് ഫോമുകളിലെ ഇടപാടുകാര്‍ ആറ് മാസത്തിനുള്ളില്‍ കെവൈസി പൂര്‍ത്തിയാക്കിയാല്‍ മതി. അക്കൗണ്ടുകള്‍ മരവിപ്പിക്കാതിരിക്കാന്‍ കെവൈസി പൂര്‍ത്തിയാക്കല്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. കെവൈസി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കും. വ്യാജ ഇടപാടുകള്‍ ഒഴിവാക്കാന്‍ കൂടിയാണ് ആര്‍ബിയുടെ ഈ നടപടി. ഇ വാലറ്റ് കമ്പനികളോട് ഉപഭോക്താക്കളുടെ കെവൈസി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ ആര്‍ബിഐ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ചില സാങ്കേതിക തടസ്സം മൂലം കമ്പനികള്‍ക്ക് ഉപഭോക്താക്കളുടെ കെവൈസി വെരിഫിക്കേഷന്‍ പൂര്‍ത്തായാക്കാന്‍ സാധിച്ചില്ല. 

കെവൈസിക്ക് വേണ്ട രേഖകള്‍ ഇതൊക്കെയാണ്. പേരുവിവരം, ഫോട്ടോ പതിച്ച  അഡ്രസ് തെളിയിക്കുന്ന രേഖകള്‍ തുടങ്ങിയവാണ് കെവൈസി പൂര്‍ത്തിയാക്കാന്‍ വേണ്ടത്. വോട്ടര്‍ കാര്‍ഡ്, ആധാര്‍, പാസ്‌പോര്‍ട്ട, പാന്‍കാര്‍ഡ് എന്നിവ ഉപയോഗിക്കാം. പുതിയ വിവരങ്ങള്‍ നല്‍കുകയാണ് വേണ്ടത്.  

 

Author

Related Articles