ബാങ്കിങ് മേഖലയിലെ തട്ടിപ്പുകള്‍ കണ്ടെത്താന്‍ ഡാറ്റ അനലറ്റിക്സിനെ ഉപയോഗപ്പെടുത്തും
ന്യൂഡല്‍ഹി: ബാങ്കുകളില്‍ നടക്കുന്ന തട്ടിപ്പുകള്‍ ഇല്ലാതാക്കുന്നതിനും, പ്രതിരോധിക്കുന്നതിനും ഡാറ്റാ അനലിറ്റ്ക്സ് പോലെയുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കണമെന്ന് ആര്‍ബിഐ. ബാങ്കിങ് മേഖലയിലെ തട്ടിപ്പുകള്‍ വേഗത്തില്‍ കണ്ടെത്തുന്നതിനും, നടപടിയെടുക്കുന്നതിനും ഇത്തരം സാങ്കേതിക വിദ്യ വികസിപ്പിക്കണമെന്നാണ് ആര്‍ബിഐ പറയുന്നത്. ഇ-പേമെന്റ് ഇടപാടുകള്‍ വര്‍ധിച്ചതും, നോട്ട് ഇടപാടുകളില്‍ നിന്ന് ഇടപാടുകാര്‍ പിന്തിരിയാന് തുടങ്ങിയ സാഹചര്യത്തിലുമാണ് ആര്‍ബിഐയുടെ പുതിയ നീക്കം.
ഇ-പേയ്മെന്റെുകളെ സംബന്ധിച്ച് പുറത്തിറങ്ങിയ സര്‍ക്കുലേഷനിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. 2019-2021 കാലയളവിലെ ആര്‍ബിഐയുടെ സര്‍ക്കുലറില്‍ ഡിജിറ്റല്‍ ഇടപാടിനെയാണ് പ്രധാനമായും പ്രോത്സാഹിപ്പിക്കുന്നത്. രാജ്യത്ത് നോട്ട് ഇടപാടുകളുടെ എണ്ണം കുറച്ച് ഇ-പേമെന്റ് ഇടപാടുകളെ പ്രോത്സാഹിപ്പിക്കുകയെന്നതാണ് ആര്‍ബിഐയുടെ ലക്ഷ്യം. സര്‍ക്കുലറില്‍ 36 പ്രവര്‍ത്തന പദ്ധതികള്‍ വികസിപ്പിക്കുകയെന്നതാംണ് ലക്ഷ്യം.
Related Articles
-
സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിം ട്രേഡ് പോര്‍ട്ടല്‍ അവതരിപ്പിച്ചു -
പലിശനിരക്ക് 0.5% കൂടി കൂട്ടി റിസർവ് ബാങ്ക്; വായ്പകളുടെ പലിശ ഭാരം വീണ്ടും കൂടും -
ബാങ്കുകള്‍ക്ക് ഇനി മുതല്‍ മറ്റ് ബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും -
തിരഞ്ഞെടുത്ത സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ച് ഐസിഐസിഐ ബാങ്ക് -
എച്ച്ഡിഎഫ്സി ബാങ്ക് വായ്പ പുന:സംഘടന: ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ കുറഞ്ഞത് -
വീണ്ടും എഫ്ഡി നിരക്ക് കുറച്ച് എസ്ബിഐ; വിശദാംശം അറിയാം -
മിനിമം ബാലന്‍സ് പിഴയും എസ്എംഎസ് നിരക്കുകളും ഒഴിവാക്കി എസ്ബിഐ -
പരിധി കഴിഞ്ഞാല്‍ പണം പിന്‍വലിക്കാന്‍ നിരക്ക് ഈടാക്കും