ഭക്ഷ്യ എണ്ണയുടെ വില ഉയരുന്നു; കാരണം ഇതാണ്
അടിക്കടി ഉയരുന്ന ഇന്ധന-പാചക വാതക വില കുടുംബ ബജറ്റിലുണ്ടാക്കുന്ന ആഘാതം ചെറുതല്ല. അതിനിടയിലാണ് പാചക എണ്ണയുടെ വിലയും ഉയരുന്നത്. ഹോട്ടലുടമകളാണ് എണ്ണവിലയില്‍ വലയുന്ന മറ്റൊരു കൂട്ടര്. വില കുറയ്ക്കാന്‍ ഈ വര്‍ഷം രണ്ടുതവണ ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവകേന്ദ്രം കുറച്ചിരുന്നു. എന്നാല്‍ ആഗോള തലത്തില്‍ ഭക്ഷ്യ എണ്ണയുടെ ഉത്പാദനം കുറഞ്ഞതോടെ വില പിടിച്ചു നിര്‍ത്താന്‍ ആയില്ല. ഈ ഉത്സവകാലത്ത് എണ്ണവില ഇനിയും ഉയര്‍ന്നേക്കും.
ഭഷ്യ എണ്ണയുടെ കാര്യത്തില്‍ വലിയ തോതില്‍ ഇറക്കുമതിയെ ആശ്രയിക്കുന്നതാണ് രാജ്യത്തിന് തിരിച്ചടിയാകുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എണ്ണ ഉത്പാദന വിളകളുടെ കൃഷി 44 ശതമാനം വര്‍ധിച്ചിട്ടുണ്ട്. 2020-21 കാലയളവില്‍ 36.6 മില്യണ്‍ ടണ്‍ ആയിരുന്നു ഉത്പാദനം. രാജ്യത്ത് ഉപയോഗിക്കുന്ന ഭക്ഷ്യ എണ്ണയുടെ പകുതി ഉത്പാദിപ്പിക്കാന്‍ പോലും ഇത് തെകയില്ല എന്നതാണ് യാഥാര്‍ഥ്യം.
മലേഷ്യയും ഇന്ത്യോനേഷ്യയുമാണ് പാം ഓയില്‍ ഉത്പാദനത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്നവര്. തൊഴിലാളി ക്ഷാമത്തെ തുടര്‍ന്ന് മലേഷ്യയില്‍ ഇപ്പോള്‍ ഉത്പാദനം കുറവാണ്. കൊവിഡിനെ തുടര്‍ന്ന് മടങ്ങിപ്പോയ അയല്‍ രാജ്യങ്ങളിലെ തൊളിലാളികള്‍ ഇതുവരെ പൂര്ണമായുംതിരികെ എത്തിയിട്ടില്ല. ഇന്ത്യോനേഷ്യയാണെങ്കില് ഇപ്പോള്‍ ബയോ ഡീസല്‍ നിര്‍മിക്കാന്‍ പാം ഓയില്‍ ഉപയോഗിക്കുകയാണ്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയപ്പോള്‍ അവര്‍ ബയോ ഡീസല്‍ ഉത്പാദനവും കൂട്ടി. കൂടാതെ ഊര്‍ജ്ജ ക്ഷാമത്തെ തുടര്‍ന്ന് ഉത്പാദനം കുറഞ്ഞതോടെ ചൈന ഇറക്കുമതി ചെയ്യുന്ന പാം ഓയിലിന്റെയും സോയാബീന്‍ എണ്ണയുടെയും ഇറക്കുമതി കൂട്ടി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍