News

റിലയന്‍സിന്റെ പെയ്ഡ്-അപ്പ് റൈറ്റ്‌സ് ഇക്വിറ്റി ഓഹരികളുടെ വില്‍പ്പന സജീവം; നേട്ടം 6.83 ശതമാനം

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗിക പെയ്ഡ്-അപ്പ് റൈറ്റ്‌സ് ഇക്വിറ്റി ഓഹരികള്‍ ദേശീയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തു. ആദ്യ ഓഹരിക്ക് 684.90 രൂപയില്‍ വ്യാപാരം ആരംഭിച്ചു. കഴിഞ്ഞ ദിവസത്തെ ക്ലോസിംഗ് നിരക്ക് 646.05 രൂപയായിരുന്നു. രാവിലെ 10:13 ലെ കണക്കുകള്‍ പ്രകാരം, എക്‌സ്‌ചേഞ്ചില്‍ ഇത് 690.20 രൂപയായി ഉയര്‍ന്നു. 6.83 ശതമാനം ആണ് നേട്ടം. 30 ലക്ഷം ഭാഗിക പെയ്ഡ് അപ്പ് ഓഹരികളാണ് വ്യാപാരത്തിലുളളത്.

ബിഎസ്ഇയില്‍ ഇത് 5.87 ശതമാനം ഉയര്‍ന്ന് 684 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 2.66 ലക്ഷം ഭാഗികമായി പെയ്ഡ് അപ്പ് ഇക്വിറ്റി ഷെയറുകളാണ് വ്യാപാരത്തിലുളളത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് തങ്ങളുടെ എക്കാലത്തെയും വലിയ അവകാശ ഇഷ്യു 53,124 കോടി രൂപയായി ജൂണ്‍ മൂന്നിന് നടന്നു. കഴിഞ്ഞയാഴ്ച നടന്ന ഇഷ്യുവിന് നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 1.59 തവണ ഓവര്‍ സബ്സ്‌ക്രൈബുചെയ്തതിനാല്‍ 84,000 കോടി രൂപയുടെ ബിഡാണ് വില്‍പ്പനയില്‍ ലഭിച്ചത്.

Author

Related Articles