News

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മറ്റൊരു നീക്കം പുറത്ത്; രണ്ട് ബില്യണ്‍ ഡോളര്‍ നിക്ഷേപം തേടി റിലയന്‍സ്; ജിയോ പെട്രോളിയം സംരംഭങ്ങള്‍ വികസിപ്പിക്കുക ലക്ഷ്യം

2020 ല്‍ പുതിയ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുകയെന്നതാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ലക്ഷ്യം. റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ കടരഹിത കമ്പനിയാക്കി മാറ്റുന്നതടക്കമുള്ള തന്ത്ര പ്രധാനമായ നീക്കങ്ങളാകും കമ്പനി  നടത്തുക. തങ്ങളുടെ ബിസിനസ് ശൃംഖല വികസിപ്പിക്കാനായി മുകേഷ് അംബാനി രണ്ട് ബില്യണ്‍ ഡോളര്‍ നിക്ഷേപ സമാഹരണം നേടാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്.  ജിയോ, പെട്രോളിയം സംരംഭങ്ങളുടെ വികസനത്തിനായാണ് മുകേഷ് അംബാനി വിദേശ സിന്‍ഡിക്കേറ്റിലൂടെ രണ്ട് ബില്യണ്‍ ഡോളര്‍ സമാഹരണം ലക്ഷ്യമിടുന്നത്.  

2020 ല്‍ ഒരു ഇന്ത്യന്‍ കമ്പനി നേടാന്‍ ആഗ്രഹിക്കുന്ന ഏറ്റവും വലിയ നിക്ഷേപ സമാഹരണം നേടാന്‍ ആഗ്രഹിക്കുന്നത്.  രാജ്യത്ത് വിപണി മൂലധനം പത്ത് ലക്ഷം കോടി രൂപയിലേക്ക് കടന്ന കമ്പനിയെന്ന നിലയ്ക്ക് റിലയന്‍സിന് രണ്ട് ബില്യണ്‍ ഡോളര്‍ നൂലധന സമാഹരണം അനായാസം നേടാന്‍ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.  നിക്ഷേപ സമാഹരണം പൂര്‍ത്തീകരിക്കുന്നതിനായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് നിരവധി ബാങ്കുകളുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നാണ് ഔദ്യോഗികമായി പുറത്തുവരുന്ന റിപ്പോര്‍ട്ട്.  ബാര്‍കിയാസ്, സിറ്റിഗ്രൂപ്പ്,  ജെപി മോര്‍ഗന്‍  എന്നീ ബാങ്കുകളുമാിയി കമ്പനി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നാണ് വിവരം.  

അതേസമയം ജനുവരി അവസാനത്തോടെ കമ്പനി മൂലധന സമാഹരണം പൂര്‍ത്തീകരിക്കാനാണ് പദ്ധതിയിടുന്നത്.  കഴിഞ്ഞ ജൂണില്‍ 1.85 ബില്യണ്‍ ഡോളര്‍ വായ്പയാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് നേടിയത്.  പദ്ധതി ചിലവുകള്‍ക്ക് വേണ്ടിയാണ് അംബാനി ഈ വായ്പ അന്നെടുത്തത്.  എന്നാല്‍ നടപ്പുവര്‍ഷം മുകേഷ് അംബാനിയുടെ ഉടസ്ഥതയില്‍  പ്രവര്‍ത്തിക്കുന്ന ചില കമ്പനികളുടെ ഓഹരികള്‍ വിറ്റഴിച്ച് മൂലധന സമാഹരണം നേടാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.  റിലയന്‍സ് പെട്രോളിയത്തിന്റെ 20 ശതമാനം ഓഹരികള്‍ വിറ്റഴിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നു. 

സൗദി അരാംകോയുടെ വമ്പന്‍ നിക്ഷേപം യാഥാര്‍ത്ഥ്യമാക്കിയതിന് ശേഷം റിലയന്‍സ് ഇന്‍ഡസ്ട്രീസ്   ാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന  അടിസ്ഥാന സൗകര്യ നിക്ഷേപ സ്ഥാപനമായ ബ്രൂക്ക് ഫീള്‍ഡ് 25,215 കോടി രൂപയുടെ നിക്ഷേപം നേടിയതായി റിപ്പോര്‍ട്ടുകളുണ്ട്.  പുതിയ നിക്ഷേപം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വളര്‍ച്ചയ്ക്ക് മുഖ്യ പങ്ക് വഹിച്ചേക്കും.

റിലയന്‍സ് ജിയോയുടെ കുതിച്ചുചാട്ടവും 5ജി ടെക്നോളജി വികസിപ്പിക്കുന്നതിലടക്കം മുന്നേറ്റം ഉണ്ടാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.  റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉപകമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍  ഇന്‍വസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിങ് എല്‍ടിഡി (ആര്‍ഐഐഎച്ച്എല്) ആണ് പുതിയ നികേഷേപം നേടിയത്.  ജൂലൈ 19നാണ് നിക്ഷേപ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നത്.  ജൂലൈ 19ന് നടന്ന ചര്‍ച്ചയിലാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ വിജയംകൊണ്ടത്.  റിലയന്‍സിന്റെ ടവര്‍ വികസന പദ്ധതികളിലാകും ബ്രൂക്ക് ഫീള്‍ഡ് പ്രധാനമായും നിക്ഷേപമിറക്കുക. റിലയന്‍സ് ജിയോ ഇന്‍ഫ്രാടെല്‍ പിവിടി എല്‍ടിഡി (ആര്‍ജെആപിഎല്‍) എന്നിവയിലാണ് പ്രധാനമായും നിക്ഷേപമെത്തിക്കുകയെന്നാണ് റിപ്പോര്‍ട്ട്.  

ആഗോളതലത്തിലെ ഏറ്റവും വലിയ നിക്ഷേപ സ്ഥാപനമായി ബ്രൂക്ക് ഫീള്‍ഡുമായുള്ള സഹകരണം കമ്പനിക്ക് കൂടുതല്‍ ഗുണം ചെയ്തേക്കുമെന്നാണ് വിലയിരുത്തല്‍. വിപണി മൂലധനത്തില്‍  രാജ്യത്ത് ഒന്നാമത് നില്‍ക്കുന്ന കമ്പനിയിലേക്ക് വരും കാലങ്ങളില്‍ ആഗോള നിക്ഷേപകര്‍ ഒഴുകിയെത്തുമെന്നാണ് വിലയിരുത്തല്‍.  

Author

Related Articles