News

റോളക്സ് റിംഗ്സ് ഐപിഒയ്ക്ക് ഒരുങ്ങുന്നു; ജൂലൈ 28 മുതല്‍ ഓഹരികള്‍ വാങ്ങാം

ഓട്ടോമോട്ടീവ് കംപോണന്റ്സ് നിര്‍മാതാക്കളായ നിര്‍മാതാക്കളായ റോളക്സ് റിംഗ്സ് ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗിനായി (ഐപിഒ) പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചു. ഒരു ഓഹരിക്ക് 880-900 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത.് ഇഷ്യു ജൂലൈ 28ന് തുറക്കും. 16 ഇക്വിറ്റി ഷെയറുകളോ അതിന്റെ ഗുണിതങ്ങളോ ആയിട്ട് നിക്ഷേപകര്‍ക്ക് ഓഹരി വാങ്ങാം.

56 കോടി രൂപയുടെ പുതിയ ഇഷ്യുവും കമ്പനിയിലെ റിവെന്‍ഡല്‍ പിഇ എല്‍എല്‍സിയുടെ 75 ലക്ഷം വരെ വരുന്ന ഓഹരി വില്‍പനയ്ക്കുള്ള ഓഫറും അടങ്ങുന്ന പബ്ലിക് ഇഷ്യുവിലൂടെ 731 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. പുതിയ ഇഷ്യുവില്‍ നിന്നുള്ള മൊത്തം വരുമാനം ദീര്‍ഘകാല പ്രവര്‍ത്തന മൂലധന ആവശ്യകതകള്‍ക്കും മറ്റ് കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാനാണ് കമ്പനിയുടെ പദ്ധതി.
ഈ വര്‍ഷം ഇത് 29-ാമത്തെ പ്രാരംഭ പബ്ലിക് ഓഫറിംഗാണ് നടക്കുന്നത്. ഈ അടുത്ത് ക്ലീന്‍ സയന്‍സ്, ജിആര്‍ ഇന്‍ഫ്രാ പ്രൊജക്റ്റ്സ്, സൊമാറ്റോ, തത്വ ചിന്തന്‍ ഫാര്‍മ കെം എന്നിവയ്ക്ക് ശേഷം നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ അഞ്ചാമതായി നടക്കുന്ന ഐപിഓ ആയിരിക്കും ഇത്.

റോളക്സ് റിംഗ്സ് ഓട്ടോ മാനുഫാക്ചറിംഗ് രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്. ഹോട്ട് റോള്‍ഡ് ഫോര്‍ജ്ഡ് ആന്റ് മെഷീന്‍ ബെയറിംഗ് റിംഗുകള്‍ നിര്‍മ്മിക്കുകയും ആഗോളതലത്തില്‍ വിതരണം ചെയ്യുകയും ചെയ്യുന്ന ഇവര്‍ ഇരുചക്രവാഹനങ്ങള്‍, പാസഞ്ചര്‍ വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍, ഓഫ്-ഹൈവേ വാഹനങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍ തുടങ്ങിയവയുടെ ദേശീയ തലത്തിലെ നിര്‍മാണത്തില്‍ മുഖ്യ പ്രതിനിധികളാണ്.

വ്യാവസായിക യന്ത്രങ്ങള്‍, വിന്‍ഡ് ടര്‍ബൈനുകള്‍, റെയില്‍വേ എന്നിവയുള്‍പ്പെടെയുള്ള വാഹനങ്ങളുടെ ഓട്ടോമോട്ടീവ് ഘടകങ്ങള്‍ എന്നിവയാണ് മറ്റ് നിര്‍മാണ സെഗ്മെന്റുകള്‍. ജൂലൈ 30 വരെയാണ് ഐപിഓ നടക്കുക. ഇക്വിറസ് ക്യാപ്പിറ്റല്‍, ഐഡിബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് & സെക്യൂരിറ്റീസ്, ജെഎം ഫിനാന്‍ഷ്യല്‍ എന്നിവയാണ് പ്രധാന ബുക്ക് മാനേജര്‍മാര്‍. ഇക്വിറ്റി ഷെയറുകള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും പട്ടികപ്പെടുത്തും.

Author

Related Articles