വായ്പയെടുത്ത് രാജ്യം വിട്ട വ്യവസായികള്‍ 18,000 കോടി രൂപ തിരിച്ചടച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: വായ്പയെടുത്ത് രാജ്യം വിട്ട വ്യവസായികള്‍ 18,000 കോടി രൂപ തിരിച്ചടച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍. വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി എന്നീ വ്യവസായികളാണ് പണം തിരിച്ചടച്ചത്. സുപ്രീംകോടതിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് ഇ.ഡിയുടെ അധികാരം സംബന്ധിച്ച കേസിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.
കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് 4700 കേസുകള്‍ ഇ.ഡി അന്വേഷിക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കോടതികള്‍ സംരക്ഷണം നല്കിയിട്ടുള്ളതിനാല് രാജ്യത്ത് നിന്നും വായ്പയെടുത്ത് മുങ്ങിയവരില്‍ നിന്നും പണം പൂര്‍ണമായും തിരിച്ചു പിടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്ന നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ദേഭഗതി വരുത്തിയിരുന്നു. ഇതിനെതിരെ അഭിഭാഷകരായ കപില്‍ സിബല്‍, അഭിഷേക് മനു സിങ്വി, മുകുള്‍ റോത്തഗി എന്നിവര്‍ സുപ്രീംകോടതിയില്‍ സബ്മിഷനുകള്‍ കൊണ്ടു വന്നിരുന്നു. പുതിയ ഭേദഗതികള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നായിരുന്നു വാദം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍