News

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ അതിവേഗത്തില്‍ തിരിച്ചു വരികയാണെന്ന് എസ്&പി ഗ്ലോബല്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ അതിവേഗത്തില്‍ തിരിച്ചു വരികയാണെന്ന് റേറ്റിങ് ഏജന്‍സിയായ എസ്&പി ഗ്ലോബല്‍. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം സ്ഥിതി മെച്ചപ്പെടുകയാണെന്നും എസ്&പി വ്യക്തമാക്കുന്നു. അതേസമയം, ചൈനയുടെ വളര്‍ച്ച കുറയാന്‍ സാധ്യതയുണ്ടെന്നും ഏജന്‍സി പ്രവചിക്കുന്നു. റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ എവര്‍ഗ്രാന്‍ഡെയിലുണ്ടായ പ്രതിസന്ധിയാണ് ചൈനക്ക് തിരിച്ചടിയാവുക.

2022 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 9.5 ശതമാനമായിരിക്കുമെന്നും ഏജന്‍സി വ്യക്തമാക്കുന്നു. അതേസമയം ചൈനയുടെ വളര്‍ച്ചാനിരക്ക് 30 ബേസിക് പോയിന്റ് കുറച്ച് എട്ട് ശതമാനമാക്കി.

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ കോവിഡ് രണ്ടാം തരംഗം മൂലം വലിയ സാമ്പത്തിക തിരിച്ചടിയുണ്ടായി. എന്നാല്‍ ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ സമ്പദ്‌വ്യവസ്ഥ ശക്തമായി തിരിച്ചുവന്നുവെന്നും എസ്&പി വ്യക്തമാക്കുന്നു. അതേസമയം, പണപ്പെരുപ്പവും പൊതുകടം വര്‍ധിക്കുന്നതും ആശങ്കയാണെന്നും ഏജന്‍സി വ്യക്തമാക്കുന്നു.

Author

Related Articles