സൗദി അറേബ്യയുടെ എണ്ണക്കയറ്റുമതിയില്‍ 75 ശതമാനം വളര്‍ച്ച; എണ്ണയിതര കയറ്റുമതി 43 ശതമാനം ഉയര്‍ന്നു
റിയാദ്: സൗദി അറേബ്യയുടെ എണ്ണക്കയറ്റുമതിയില്‍ 75 ശതമാനം വളര്‍ച്ച. മാര്‍ച്ചില്‍ 13.95 ബില്യണ്‍ ഡോളറിന്റെ (52.3 ബില്യണ്‍ സൗദി റിയാല്‍) എണ്ണയാണ് സൗദി കയറ്റുമതി ചെയ്തത്. എണ്ണയിതര കയറ്റുമതിയും മാര്‍ച്ചില്‍ 43 ശതമാനം ഉയര്‍ന്നു. 5.96 ബില്യണ്‍ ഡോളറിന്റെ എണ്ണയിതര ഉല്‍പ്പന്നങ്ങളാണ് സൗദി മാര്‍ച്ചില്‍ കയറ്റുമതി ചെയ്തത്. 2018 ജൂലൈയ്ക്ക് ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന എണ്ണയിതര കയറ്റുമതിയാണ് ഇതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ സാമ്പത്തിക ആഘാതം പ്രകടമായിരുന്നതിനാല്‍ മാര്‍ച്ചില്‍ എണ്ണവില ബാരലിന് 34 ഡോളറില്‍ എത്തിയതായി റിപ്പോര്‍ട്ടില്‍ സൗദിയിലെ ജനറല്‍ അതോറിട്ടി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കി. മാര്‍ച്ചില്‍ പ്രധാനപ്പെട്ട കയറ്റുമതി ഉല്‍പ്പന്നം എണ്ണ തന്നെയായിരുന്നു. 19.91 ബില്യണ്‍ ഡോളറിന്റെ എണ്ണയാണ് മാര്‍ച്ചില്‍ കയറ്റുമതി ചെയ്തത്. മൊത്തം കയറ്റുമതിയുടെ 70 ശതമാനം വരുമിത്. അതേസമയം എണ്ണയിതര കയറ്റുമതിയും മാര്‍ച്ചില്‍ 43 ശതമാനം ഉയര്‍ന്നു. മൊത്തം 5.96 ബില്യണ്‍ ഡോളറിന്റെ എണ്ണയിതര ഉല്‍പ്പന്നങ്ങള്‍ സൗദി മാര്‍ച്ചില്‍ കയറ്റുമതി ചെയ്തു.ഇരുപത് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് സ്റ്റാറ്റിസ്റ്റിക്സ് അതോറിട്ടി വ്യക്തമാക്കി.
ഒപ്ടിക്കല്‍, മെഡിക്കല്‍, സര്ക്കജിക്കല് ഉപകരണങ്ങള്‍, ക്ലോക്കുകള്‍, വാച്ചുകള്‍ എന്നിവയുള്‍പ്പെടുന്ന വിഭാഗത്തിലാണ് കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ കയറ്റുമതി നടന്നത്. ഇവയുടെ കയറ്റുമതിയില്‍ 261 ശതമാനം വളര്‍ച്ചയാണ് മാര്‍ച്ചില്‍ രേഖപ്പെടുത്തിയത്. പ്ലാസ്റ്റിക്, റബ്ബര്‍, അവയുടെ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയിലും 58 ശതമാനം വര്‍ധന രേഖപ്പെടുത്തി. 2 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ഈ ഉല്‍പ്പന്നങ്ങളില്‍ ഉണ്ടായത്. ഇവകൂടാതെ, വാഹനങ്ങള്‍, വിമാനങ്ങള്‍, കപ്പലുകള്‍ മറ്റ് അനുബന്ധ ഗതാഗത ഉപകരണങ്ങള്‍ എന്നിവയുടെ കയറ്റുമതിയില്‍ 240 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഭക്ഷ്യ വ്യവസായ ഉല്‍പ്പന്നങ്ങളുടെയും പുകയിലയുടെയും കയറ്റുമതിയില്‍ 6 ശതമാനം വര്‍ധന മാത്രമാണ് രേഖപ്പെടുത്തിയത്.
പ്രധാനമായും സമുദ്രമാര്‍ഗത്തിലൂടെ കയറ്റുമതിയാണ് മാര്‍ച്ചില്‍ കൂടുതലായി നടന്നത്. മൊത്തം എണ്ണയിതര കയറ്റുമതിയുടെ 74.1 ശതമാനവും കടല്‍ വഴിയാണ് കയറ്റുമതി ചെയ്തത്. കര മാര്‍ഗമുള്ള കയറ്റുമതി 16.7 ശതമാനവും വ്യോമ മാര്‍ഗമുള്ള കയറ്റുമതി 9.2 ശതമാനവും ആയിരുന്നു. ഏപ്രിലില്‍ സൗദി അറേബ്യയിലെ എണ്ണയിതര സ്വകാര്യ മേഖലയില്‍ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ മൂന്ന് മാസത്തിനിടയിലെ ഏറ്റവും വേഗത്തിലുള്ള വളര്‍ച്ച പ്രകടമാക്കിയതായി ഐഎച്ച്എസ് മാര്‍ക്കിറ്റിന്റെ ഏറ്റവും പുതിയ പര്‍ച്ചേസിംഗ് മാനേജേഴ്സ് ഇന്‍ഡെക്സ് (പിഎംഐ) സര്‍വ്വേയില്‍ തെളിഞ്ഞിരുന്നു. കോവിഡ്-19 പകര്‍ച്ചവ്യാധിയില്‍ നിന്നും ബിസിനുകള്‍ മുക്തമായിത്തുടങ്ങതിന്റെ പശ്ചാത്തലത്തില്‍ പുതിയ വില്‍പ്പനകള്‍ ഉയര്‍ന്നതാണ് ബിസിനസ് ആക്ടിവിറ്റി മെച്ചപ്പെടാനുള്ള കാരണം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍