Banking
മുതിര്‍ന്ന പൗരന്മാര്ക്കായി കൂടുതല്‍ പലിശ നല്കുന്ന സ്ഥിര നിക്ഷേപ പദ്ധതിയുമായി എസ്ബിഐ
മുതിര്‍ന്ന പൗരന്മാര്ക്കായി കൂടുതല്‍ പലിശ നല്കുന്ന സ്ഥിര നിക്ഷേപ പദ്ധതി എസ്ബിഐ അവതരിപ്പിച്ചു. പലിശ തുടര്‍ച്ചയായി കുറയുന്ന സാഹചര്യത്തില്‍ ആദായ നഷ്ടത്തില്‍ നിന്ന് മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എസ്ബിഐ വികെയര്‍-എന്നപേരില്‍ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
പദ്ധതി പ്രകാരം 30 ബേസിസ് പോയിന്റിന്റെ അധിക പലിശ നിക്ഷേപകര്‍ക്ക് ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കുന്ന അരശതമാനം പലിശയ്ക്കു പുറമെയാണിത്. പുതിയ നിക്ഷേപ പദ്ധതിക്ക് 2020 സെപ്റ്റംബര്‍ 30 വരെയാണ് കാലാവധി. അതിനുശേഷം ഈ പദ്ധതിയില്‍ നിക്ഷേപം സ്വീകരിക്കില്ല.
വിശദാംശങ്ങള്‍ അറിയാം:
- അഞ്ചുവര്‍ഷമോ അതില്‍കൂടുതലോ കാലാവധിയ്ക്കുള്ള നിക്ഷേപത്തിനാണ് പദ്ധതി പ്രകാരം കൂടുതല്‍ പലിശ ലഭിക്കുക.
- മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കുന്ന അരശതമാനം പലിശയ്ക്കുപുറമെയാണ് 30 ബേസിസ് പോയിന്റിന്റെ അധിക ആദായം കൂടി നല്‍കുന്നത്. അങ്ങനെവരുമ്പോള്‍ മൊത്തം 0.80 ശതമാനം പലിശയാണ് കൂടുതലായി ലഭിക്കുക.
- കാലാവധിയെത്തും മുമ്പ് നിക്ഷേപം പിന്‍വലിച്ചാല്‍ അധികമായി നല്കുന്ന 30 ബേസിസ് പോയിന്റിന്റെ വര്‍ധന ലഭിക്കില്ല.
ഏഴു ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള വിവിധ കാലയളവുകളിലെ സ്ഥിര നിക്ഷേപത്തിന് നാലുശതമാനം മുതല്‍ 6.20 ശതമാനം വരെയാണ് എസ്ബിഐ നിലവില്‍ പലിശ നല്‍കുന്നത്. ഈയിടെ നിക്ഷേപ പലിശയില്‍ 20 ബേസിസ് പോയിന്റിന്റെ കുറവ് ബാങ്ക് വരുത്തിയിരുന്നു. മെയ് 12 മുതലാണ് ഇത് ബാധകമാകുന്നത്.
മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിങ് (എംസിഎല്‍ആര്‍) അടിസ്ഥാനമാക്കിയുള്ള വായ്പ പലിശയില്‍ 15 ബേസിസ് പോയിന്റിന്റെ കുറവും വരുത്തിയിട്ടുണ്ട്. ഇതുപ്രകാരം ഒരു വര്‍ഷത്തെ നിരക്ക് 7.40 ശതമാനത്തില്‍നിന്ന് 7.25 ശതമാനമായി കുറയും. മെയ് 10 മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരിക.
Related Articles
-
സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിം ട്രേഡ് പോര്‍ട്ടല്‍ അവതരിപ്പിച്ചു -
പലിശനിരക്ക് 0.5% കൂടി കൂട്ടി റിസർവ് ബാങ്ക്; വായ്പകളുടെ പലിശ ഭാരം വീണ്ടും കൂടും -
ബാങ്കുകള്‍ക്ക് ഇനി മുതല്‍ മറ്റ് ബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും -
തിരഞ്ഞെടുത്ത സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ച് ഐസിഐസിഐ ബാങ്ക് -
എച്ച്ഡിഎഫ്സി ബാങ്ക് വായ്പ പുന:സംഘടന: ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ കുറഞ്ഞത് -
വീണ്ടും എഫ്ഡി നിരക്ക് കുറച്ച് എസ്ബിഐ; വിശദാംശം അറിയാം -
മിനിമം ബാലന്‍സ് പിഴയും എസ്എംഎസ് നിരക്കുകളും ഒഴിവാക്കി എസ്ബിഐ -
പരിധി കഴിഞ്ഞാല്‍ പണം പിന്‍വലിക്കാന്‍ നിരക്ക് ഈടാക്കും