ഫ്രാങ്ക്ളിന് ടെംപിള്ടണ്: 985 കോടി രൂപ ഉടനെ വിതരണം ചെയ്യും
ഫ്രാങ്ക്ളിന് ടെംപിള്‍ടണിന്റെ പ്രവര്‍ത്തനം നിര്‍ത്തിയ ആറ് ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപകര്‍ക്ക് 985 കോടി രൂപ ഉടനെ വിതരണം ചെയ്യും. ഈ ആഴ്ച തന്നെ നിക്ഷേപകരുടെ അക്കൗണ്ടില്‍ പണമെത്തും. എട്ടാമത്തെ ഘട്ടമായാണ് ഫ്രാങ്ക്ളിന് പണം നിക്ഷേപകര്‍ക്ക് കൈമാറുന്നത്. പ്രവര്‍ത്തനം നിര്‍ത്തുമ്പോഴുണ്ടായിരുന്ന മൊത്തം ആസ്തിയുടെ 103.5 ശതമാനം (26,098.2 കോടി രൂപ) തുക ഫ്രാങ്ക്ളിന് നിക്ഷേപകര്‍ക്ക് കൈമാറി.
ഇതോടെ ആറ് ഫണ്ടുകളിലായി വിതരണംചെയ്ത തുക 25,114 കോടി രൂപയാകും. കഴിഞ്ഞ ഫെബ്രുവരിയില്‍ 9,122 കോടിയും ഏപ്രിലില്‍ 2,962 കോടിയും മെയ് മാസത്തില്‍ 2,489 കോടിയും ജൂണില്‍ 3,205 കോടിയും ജൂലായില്‍ 3,303 കോടി രൂപയും സെപ്റ്റംബറില്‍ 2,918 കോടിയും നവംബറില്‍ 1,115 കോടി രൂപയുമാണ് വിതരണം ചെയ്തത്. എസ്ബിഐ മ്യൂച്വല്‍ ഫണ്ട്സിനാണ് വിതരണചുമതല. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കടപ്പത്ര വിപണിയിലുണ്ടായ പണലഭ്യത പ്രതിസന്ധിയിലാണ് 2020 ഏപ്രില്‍ 23ന് ഫ്രാങ്ക്ളിന് ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവര്‍ത്തനം മരവിപ്പിക്കേണ്ടിവന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍