കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ എസ്ബിഐ എഴുതി തള്ളിയത് 17590 കോടി രൂപയുടെ കിട്ടാക്കടം
മുംബൈ: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 17590 കോടി രൂപയുടെ കിട്ടാക്കടം എഴുതി തള്ളി. 2018-19 കാലത്ത് 17782 കോടി രൂപയുടെ കിട്ടാക്കടം ബാങ്ക് എഴുതി തള്ളിയിരുന്നു. നാല് വര്‍ഷത്തിനിടെ ആകെ 52758 കോടി രൂപയുടെ കിട്ടാക്കടമാണ് ബാങ്ക് എഴുതി തള്ളിയത്.
ഏഴ് വര്‍ഷത്തിനിടെ എഴുതി തള്ളിയതാവട്ടെ ഒരു ലക്ഷം കോടി രൂപയിലേറെ. എന്‍പിഎ താഴ്ത്താന്‍ ബാങ്കിന് സാധിച്ചിട്ടുണ്ടെങ്കിലും കിട്ടാക്കടങ്ങളുടെ കാര്യത്തില്‍ എസ്ബിഐ വലിയ വെല്ലുവിളി നേരിടുന്നു. ബാങ്കിന്റെ ഗ്രോസ് എന്‍പിഎ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 4.98 ശതമാനമാണെന്ന് ചെയര്മാന് ദിനേഷ് കുമാര്‍ ഖര പറഞ്ഞു.
തൊട്ടുമുന്‍പത്തെ വര്‍ഷം ഇത് 6.15 ശതമാനമായിരുന്നു. അഞ്ച് വര്‍ഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ കണക്കാണിതെന്നും അദ്ദേഹം വ്യക്തമാക്കി. 2020-21 കാലത്ത് ബാങ്ക് തങ്ങളുടെ ലോണുകളില്‍ ചിലത് അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ക്ക് കൊടുത്തിരുന്നു. 2230 കോടി രൂര മൂല്യം വരുന്ന 25 അക്കൗണ്ടുകളാണ് കൈമാറിയത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍