20 ലക്ഷം കോടി രൂപയുടെ പാക്കേജ് ഫലം കണ്ടില്ല; രണ്ടാം സാമ്പത്തിക പാക്കേജിനെ കുറിച്ച് ആലോചന
ന്യൂഡല്‍ഹി: ഇരുപത് ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടും സാമ്പത്തിക മേഖലയില്‍ പുരോഗതിയില്ലാത്ത സാഹചര്യത്തില്‍ കേന്ദ്ര ധനമന്ത്രാലയം രണ്ടാം പാക്കേജിനെ കുറിച്ച് ആലോചന തുടങ്ങി. ചെറുകിട വ്യവസായങ്ങള്‍, മധ്യവര്‍ഗം തുടങ്ങിയ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്നതാകും രണ്ടാം പാക്കേജെന്നാണ് സൂചന.
100 ദിവസം മുമ്പാണ് 20 ലക്ഷം കോടിരൂപയുടെ സാമ്പത്തിക ഉത്തേജന പാക്കേജ് കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചത്. പക്ഷെ, സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 24 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. അടുത്ത പാദങ്ങളിലും തിരിച്ചടി തുടരുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ തന്നെ വിലയിരുത്തല്‍.
ആദ്യപാദത്തില്‍ കാര്‍ഷിക മേഖലയില്‍ നേരിട പുരോഗതി കണ്ടെങ്കിലും അടുത്ത പാദങ്ങളില്‍ അത് പ്രതീക്ഷിക്കേണ്ടെന്നാണ് എസ്.ബി.ഐ സര്‍വ്വെ പറയുന്നത്. ഈ സാഹചര്യത്തിലാണ് രണ്ടാംപാക്കേജിലൂടെ മാന്ദ്യം മറികടക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ അടുത്ത പരീക്ഷണം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍