വാഹന വിപണിയെ രക്ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ നിഷ്ഫലമോ? കമ്പനികള്‍ക്ക് കോടികളുടെ നഷ്ടം നേരിടുമ്പോഴും ഉയരുന്നത് സര്‍ക്കാരിന് പാളിച്ച പറ്റിയത് ഏതൊക്കെ രീതിയിലെന്ന ചര്‍ച്ചകള്‍
ഡല്‍ഹി: വാഹന വിപണിയെ രക്ഷപെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങളൊക്കെ വെറും മതിപ്പുളവാക്കാന്‍ വേണ്ടി മാത്രമുള്ള നിഷ്ഫല ശ്രമമാണോ എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. കഴിഞ്ഞ ദിവസം നിഫ്റ്റി അവസാനിച്ചപ്പോള്‍ 0.49 ശതമാനത്തിലാണ് ക്ലോസ് ചെയ്തത്. എന്നിരുന്നിട്ടും മുന്‍നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ലിമിറ്റഡ്, ബജാജ് ഓട്ടോ ലിമിറ്റഡ്, ഹീറോ മോട്ടോര്‍കോര്‍പ്പ് ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരി ഇടിഞ്ഞിരുന്നു. 2020 മാര്‍ച്ച് 31 വരെ വില്‍ക്കുന്ന വാഹന വിലയില്‍ 15 ശതമാനം കുറവ് വരുത്തിയിട്ടും വില്പന ഒരു തരത്തിലും വര്‍ധിക്കുന്നില്ല.
സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കാണ് വില കുറയ്ക്കാന്‍ തീരുമാനിച്ചത്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങളില്‍ 75 ശതമാനവും ചെറുകിട ഓപ്പറേറ്റര്‍മാരും ട്രക്ക് ഉടമകളുമാണ് ഉപയോഗിക്കുന്നത്. വാഹന റജിസ്ട്രേഷന്റെ ഫീസ് നിരക്ക് ഇരട്ടിപ്പിക്കാനുള്ള തീരുമാനം മരവിപ്പിച്ചതും വാഹന വിപണിയില്‍ കാര്യമായ ചലനം സൃഷ്ടിച്ചില്ല. മാത്രമല്ല വാഹന വിപണി രംഗം ഏറ്റവുമധികം ആവശ്യപ്പെട്ട ഒന്നായിരുന്നു ജിഎസ്ടി നിര്‍ത്തലാക്കുക എന്നത്.
ഇത് വാഹന വില കുറയ്ക്കുന്നതിനും വിലപന വര്‍ധിപ്പിക്കുന്നതിനും സഹായിക്കുമെന്നും കമ്പനികള്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശം നല്‍കിയിട്ടും ഇക്കാര്യത്തില്‍ കാര്യമായ ഒരു തീരുമാനം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. അതു പോലെ തന്നെ ഇരുചക്ര വാഹനങ്ങളുടെ വിപണിയില്‍ വില്പന വര്‍ധിച്ചിട്ടില്ല. വിപണിയുടെ ആഭ്യന്തര വാഹന വിപണിയുടെ 80 ശതമാനവും ഇരുചക്ര വാഹനങ്ങള്ക്കാണെന്നിരിക്കെ ഇവയുടെ വില്പന വര്‍ധിപ്പിക്കാന്‍ സര്‍ക്കാരും മുന്‍കൈ എടുത്തില്ല. മാത്രമല്ല ഇഎംഐയില്‍ കുറവ് വരുത്താന്‍ ശ്രമിച്ചിട്ടും ഇത് വിപണിക്ക് കാര്യമായ ഉണര്‍വുണ്ടായില്ല.
പഴയ സര്‍ക്കാര്‍ വാഹനങ്ങള്‍ മാറ്റി പുതിയത് വാങ്ങാനുള്ള തീരുമാനത്തിന് നേരത്തെ വിലക്കുണ്ടായിരുന്നു. ഇത് നീക്കം ചെയ്താല്‍ വലിയ ഓര്‍ഡറുകള്‍ ഉണ്ടാകുകയും വാഹന വിപണിയില്‍ മികച്ചൊരു സംഭാവന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും മുന്‍കൂട്ടി കണ്ട് ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. രാജ്യത്തെ വാഹന വിപണി രംഗത്തെ പിരിച്ചു വിടലുകളും ഡീലര്‍ഷിപ്പുകള്‍ പൂട്ടുന്നതും അടക്കമുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചില്ല.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍