News

ഇന്ത്യയുടെ 'അന്താരാഷ്ട്ര' വിമാനയാത്രക്കാരെ ചാക്കിലാക്കാന്‍ എമിറേറ്റ്‌സിനോട് മത്സരിച്ച് സിംഗപ്പൂര്‍ എയര്‍; ലാഭമില്ലാതിരുന്നിട്ടും ഡല്‍ഹിയില്‍ നിന്നും പറക്കാന്‍ സിംഗപ്പൂര്‍ എയറിന്റെ ഇന്ത്യന്‍ സംരംഭം വിസ്താര

ഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാനയാത്രക്കാരെ ചാക്കിലാക്കാനുള്ള ശ്രമത്തിലാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ്. അതിനായി എമിറേറ്റ്‌സുമായി മത്സരത്തിലാണ് ഇവര്‍. ഇക്കഴിഞ്ഞ ബുധനാഴ്ച്ചയാണ് സിംഗപ്പൂര്‍ എയറിന്റെ തന്നെ ഇന്ത്യന്‍ സംരംഭമായ വിസ്താര ഡല്‍ഹിയില്‍ നിന്നും സിംഗപ്പൂരിലേക്കുള്ള ആദ്യ സര്‍വീസ് നടത്തിയത്. ഇത് ഇന്ത്യയില്‍ ഇപ്പോള്‍ മുന്നിട്ട് നില്‍ക്കുന്ന മിഡില്‍ ഈസ്റ്റ് എയര്‍ലൈന്‍ ഭീമന്മാരായ എമിറേറ്റ്‌സിനോടും എതിഹാദിനോടും മത്സരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും കമ്പനി വ്യക്തമാക്കുന്നു. 

തെക്കുകിഴക്കന്‍ ഏഷ്യയിലുടനീളം ബജറ്റ് എയര്‍ലൈന്‍സ്  ഇറക്കി മറ്റ് കമ്പനികളുമായി മത്സരം ശക്തമാക്കുകയാണ് സിംഗപ്പൂര്‍ എയര്‍. 2037 ഓടെ ഇന്ത്യയിലെ യാത്രക്കാരുടെ എണ്ണം മൂന്നിരട്ടിയിലധികമാകുമെന്ന് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ അറിയിച്ചിരുന്നു.  കഴിഞ്ഞ വര്‍ഷം രാജ്യത്തേക്ക് പുറപ്പെട്ട 63 ദശലക്ഷം ആളുകളില്‍ മൂന്നില്‍ രണ്ട് ഭാഗവും വിദേശ വിമാനക്കമ്പനികളെയാണ് ആശ്രയിച്ചത്. 

തെക്കുകിഴക്കന്‍ ഏഷ്യയിലെയും മിഡില്‍ ഈസ്റ്റിലെയും വളര്‍ച്ചയില്‍ വിസ്താര ഈ വര്‍ഷം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ലെസ്ലി റ്റ്ംഗ് സിംഗപ്പൂരിലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബുധനാഴ്ച രാവിലെ എട്ടുമണിയോടെ ചാംഗി വിമാനത്താവളത്തില്‍ കന്നി ഓഫ്ഷോര്‍ വിമാനം സര്‍വീസ് നടത്തിയിരുന്നു. ഈ വര്‍ഷം അവസാനത്തോടെ 41 എണ്ണം ഉള്‍ക്കൊള്ളാനും 2023 ഓടെ ഇത് 70 ആയി ഉയര്‍ത്താനും കമ്പനി പദ്ധതിയിടുന്നു.

വിസ്താരയുടെ 51 ശതമാനം ഓഹരി സിംഗപ്പൂര്‍ എയര്‍ലൈന്‍സിനും 49 ശതമാനം ഓഹരി ടാറ്റാ ഗ്രൂപ്പിനുമാണ്. 2015 ജനുവരിയിലാണ് വിസ്താര ആരംഭിക്കുന്നത്. ഒരു പ്രാദേശിക കമ്പനിയുമായി  ആഭ്യന്തര എയര്‍ലൈന്‍ ആരംഭിക്കാതെ വിദേശ വിമാനക്കമ്പനികള്‍ പ്രാദേശിക വിമാനത്താവളങ്ങള്‍ക്കിടയില്‍ സര്‍വീസ് നടത്തുന്നതിന് ഇന്ത്യ ഇപ്പോള്‍ അനുവദിക്കുന്നില്ല.

Author

Related Articles