ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ട് സിംഗപൂര്‍ എയര്‍പോര്‍ട്ടെന്ന് റിപ്പോര്‍ട്ട്
സിംഗപൂര്‍ എയര്‍പോര്‍ട്ട് ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ടെന്ന് റിപ്പോര്‍ട്ട്. അതേസമയം 7ാം തവണയും ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം 59ാം സ്ഥാനം നിലനിര്‍ത്തി. മികച്ച വ്യോമയന സൗകര്യങ്ങളടക്കം പരിഗണിച്ചാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. യാത്രക്കാര്‍ക്ക് വ്യോമയാന കേന്ദ്രം നല്കുന്ന സൗകര്യങ്ങളടക്കം വിലയിരുത്തിയിട്ടുണ്ട്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍പോര്‍ട്ട് ആന്‍ഡ് കണ്‍സള്‍ട്ടിങ് റേറ്റിങ് കമ്പനിയായ സ്കയ്ടാക്സാണ് എയര്‍പ്പോട്ടുകളുടെ നിലവാരം പരിഗണിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്.
എയര്‍പോര്‍ട്ടുകളുടെ മികച്ച നിലവാരം മനസ്സിലാക്കുവാന്‍ 100 വ്യോമയാന കേന്ദ്രങ്ങളാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. യാത്രക്കാര്‍ക്ക് നല്കുന്ന സൗകര്യങ്ങളും, വ്യോമയാന കേന്ദ്രത്തിലും അത്യാധുനിക സൗകര്യങ്ങളെല്ലാം പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് പുറത്തുവിട്ടത്. തുടര്‍ച്ചയായി എഴാം തവണയാണ് സിംഗപ്പൂരിലെ ചാങ്കി എയര്‍പോര്‍ട്ട് ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. മാത്രവുമല്ല ചാങ്കി എര്‍പോര്‍ട്ടില്‍ യാത്രക്കാരെ ബോറഡിപ്പിക്കാറില്ലെന്നതും എടുത്തുപറയേണ്ട കാര്യമാണ്. തീയേറ്റര്‍ സൗകര്യങ്ങളും, വിപുലമായ ഷോപ്പിങ് സൗകര്യങ്ങളുമെല്ലാം എയര്‍പോര്‍ട്ടിന്റെ അകത്തുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍