നഷ്ടം നേരിട്ട് ഇന്ത്യന്‍ കമ്പനികള്‍; റിലയന്‍സിന്റെ വിപണി മൂലധനത്തില്‍ നഷ്ടം; ആറ് മുന്‍നിര കമ്പനികളുടെ വിപണി മൂലധനത്തില്‍ 29,487 കോടി രൂപയോളം നഷ്ടം വന്നെന്ന് കണക്കുകള്‍
രാജ്യത്തെ ആറ് കമ്പനികളില്‍ കഴിഞ്ഞയാഴ്ച്ചത്തെ വിപണി മൂലധനത്തില്‍ നഷ്ടം വന്നതായി റിപ്പോര്‍ട്ട്. ര ആറ് കമ്പനികളുടെ വിപണി മൂലധനത്തില്‍ ആകെ വന്ന നഷ്ടം 29,487 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ടിസിഎസ, എച്ച്ഡിഎഫ്സി, എച്ച് യുഎല്‍, എച്ച്ഡിഎഫ്സി, ആര്‍ഐഎല്‍ എന്നീ കമ്പനികളുടെ വിപണി മൂലധത്തിലാണ് ഭീമമായ നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്. കൊറോണ വൈറസിന്റെ ആഘാതവും, രാജ്യത്തിനകത്ത് രൂപപ്പെട്ട മാന്ദ്യവുമാണ് മുന്‍നിര കമ്പനികളുടെ വിപണി മൂലധനത്തില്‍ ഇടിവ് രേഖപ്പെടുത്തുന്നതിന് കാരണമായി.
അതേസമയം ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ്, കോട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നീ കമ്പനികളുടെ വിപണി മൂലധനത്തില്‍ നേട്ടം രേഖപ്പെടുത്തി. അതേസമയം ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂലധനത്തില്‍ ഭീമമായ ഇടിവാണ് കഴിഞ്ഞദിവസം അവസാനിച്ച വ്യാപാരത്തില്‍ ഉണ്ടായത്. ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂലധം 10,692.9 കോടി രൂപോയളം ഇടിഞ്ഞ് 2,97,600.65 കോടി രൂപയായെന്നാണ് റിപ്പോര്‍ട്ട്.
ടിസിഎസിന്റെ വിപണി മൂലധം 10,319.06 കോടി രൂപയോളം ഇടിഞ്ഞ് 8,09,126.71 കോടി രൂപയിലേക്കെത്തി. എച്ച്ഡിഎഫ്സിയുടെ വിപണി മൂലധനത്തില്‍ 5,162.75 കോടി രൂപയില്‍ നിന്ന് 4,10,062.89 കോടി രൂപയായി ചുരുങ്ങി. ഇന്‍ഫോസിസിന്റെ വിപണി മൂലധനത്തില്‍ 4,471.59 കോടി രൂപയോളം ഇടിവ് രേഖപ്പെടുത്തി 3,39,287.61 കോടി രൂപയിലേക്കെത്തി. ആര്‍ഐഎല്ലിന്റെ വിപണി മൂലധനത്തില്‍ 729.01 കോടി രൂപയോളം ഇടിവ് രേഖപ്പെടുത്തി 9,41,693.57 കോടി രൂപയിലേക്കെത്തി.
അതേസമയം നാല് കമ്പനികളുടെ വിപണി മൂലധനത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ബജാജ് ഫിനാന്‍സിന്റെ വിപണി മൂലധനം 5,863.46 കോടി രൂപയില്‍ നിന്ന 2,93,666.38 കോടി രൂപയായി ഉയര്‍ന്നു. ഐസിഐസി ബാങ്കിന്റെ വിപണി മൂലധനം 541.78 കോടി രൂപയോളം വര്‍ധിച്ച് 3,53,766.96 കോടി രൂപയാവുകയും, കഴിഞ്ഞയാഴ്ച്ച മുബൈ ഓഹരി സൂചികയായ സെന്‍സെക്സില്‍ 86.62 പോയിന്റ് ഇടിവ് വന്നിരുന്നു. അതേസമയം മഹാശിവരാത്രി പ്രമാണിച്ച് വെള്ളിയാഴ്ച്ച ഓഹരി വിപണി അവധിയായിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍