എസ്ബിഐ മാര്‍ച്ച് പാദത്തില്‍ 838.40 കോടിയുടെ ലാഭം നേടി
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മാര്‍ച്ച് പാദത്തില്‍ 838.40 കോടിയുടെ ലാഭം നേടി. കഴിഞ്ഞ വര്‍ഷത്തെ അതേ കാലയളവില്‍ 7,718 കോടിയുടെ നഷ്ടം നേരിട്ട സ്ഥാനത്താണ് ഇത്തവണ ബാങ്ക് ഈ നേട്ടം കൈവരിച്ചത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നിന്ന് ബാങ്കിന്റെ പ്രവര്‍ത്തനലാഭം 15,883 കോടി രൂപയില്‍ നിന്ന് ആറു ശതമാനം ഉയര്‍ന്ന് 16,933 കോടി രൂപയായി. അറ്റ പലിശ വരുമാനം 19,974 കോടി രൂപയില്‍ നിന്ന് 14.9 ശതമാനം വര്‍ദ്ധിച്ച് 22,954 കോടി രൂപയിലുമെത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ 19,974 കോടി രൂപയായിരുന്നു ഈ വിഭാഗത്തില്‍ നിന്നുള്ള അറ്റാദായം.
വായ്പകളുടെ നിലവാരത്തിലും ബാങ്ക് പുരോഗതി കൈവരിച്ചു. വായ്പാ ചെലവ് മാര്‍ച്ചില്‍ 2.66 ശതമാനമായി ഉയര്‍ന്നു. ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ ഇത് 2.42 ശതമാനമായിരുന്നു. നാലാം പാദ കണക്കുകള്‍ പുറത്തു വന്ന എസ്ബിഐയുടെ ഓഹരി മൂല്യം ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ 2.94 ശതമാനം ഉയര്‍ന്ന് 308.05 രൂപയിലെത്തി
Related Articles
-
സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിം ട്രേഡ് പോര്‍ട്ടല്‍ അവതരിപ്പിച്ചു -
പലിശനിരക്ക് 0.5% കൂടി കൂട്ടി റിസർവ് ബാങ്ക്; വായ്പകളുടെ പലിശ ഭാരം വീണ്ടും കൂടും -
ബാങ്കുകള്‍ക്ക് ഇനി മുതല്‍ മറ്റ് ബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും -
തിരഞ്ഞെടുത്ത സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ച് ഐസിഐസിഐ ബാങ്ക് -
എച്ച്ഡിഎഫ്സി ബാങ്ക് വായ്പ പുന:സംഘടന: ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ കുറഞ്ഞത് -
വീണ്ടും എഫ്ഡി നിരക്ക് കുറച്ച് എസ്ബിഐ; വിശദാംശം അറിയാം -
മിനിമം ബാലന്‍സ് പിഴയും എസ്എംഎസ് നിരക്കുകളും ഒഴിവാക്കി എസ്ബിഐ -
പരിധി കഴിഞ്ഞാല്‍ പണം പിന്‍വലിക്കാന്‍ നിരക്ക് ഈടാക്കും