News

ഗണേശ ചതുര്‍ത്ഥി: ഓഹരി വിപണിയ്ക്ക് ഇന്ന് അവധി

മുംബൈ: ഗണേശ ചതുര്‍ത്ഥി പ്രമാണിച്ച് ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചും നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ചും വെള്ളിയാഴ്ച പ്രവര്‍ത്തിക്കുന്നില്ല. മെറ്റല്‍, ബുള്ള്യന്‍ ഉള്‍പ്പടെയുള്ള കമ്മോഡിറ്റി വിപണിക്കും അവധിയാണ്. ഫോറസ്‌ക് വിപണിയും പ്രവര്‍ത്തിക്കുന്നില്ല. മൂന്നുദിവസത്തെ അവധിക്കുശേഷം തിങ്കളാഴ്ചയാണ് ഇനി വ്യാപാരം നടക്കുക. നേരിയ നേട്ടത്തില്‍ സെന്‍സെക്സ് 58,305ലും നിഫ്റ്റി 17,369ലുമാണ് വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

Author

Related Articles