സീ എന്റര്ടെയ്ന്മെന്റ് പ്രതിസന്ധിയില്‍; വായ്പാ ബാധ്യത പരിഹരിക്കാന്‍ ഓഹരികള്‍ വിറ്റഴിച്ചേക്കും
ന്യൂഡല്‍ഹി: സീഎന്റര്ടെയ്ന്നമെന്റ് ഇപ്പോള്‍ പുതിയ നീക്കമാണ് നടത്തുന്നത്. വായ്പാ ബാധ്യതകള്‍ തരിച്ചടക്കാന്‍ സീ എന്റര്‍ടെയ്മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡിലെ (സീല്‍) ഓഹരികള്‍ വിറ്റഴിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും വലിയ മാധ്യമ സ്ഥാപനത്തിന്റെ ഉടമയായ സുഭാഷ് ചന്ദ്ര്യയുടെ എസ്സെല്‍ ഗ്രൂപ്പിന്റെ ഓഹരികളാണ് വിറ്റഴിക്കുക. 16.5 ശതമാനത്തോളം ഓഹരികള്‍ വിറ്റഴിച്ച് സീ എന്റര്ടെയ്ന്മെന്റിന്റെ ഓഹരികള്‍ വിറ്റഴിക്കാനാണ് നീക്കം.ഒഎഫ്ഐ ഗ്ലോബല്‍ ചൈന ഫണ്ടിനും എല്എല്സിയ്ക്കും വില്ക്കാമെന്നേറ്റ 2.3 ശതമാനം ഓഹരിയും ഉള്‍പ്പെട്ടാണ് പുതിയ ഇടപാടുകള്‍ പൂര്‍ണമായും ഉണ്ടാവുക. സീയില്‍ സുഭാഷ് ചന്ദ്രയ്ക്കുള്ള നിയന്ത്രണം പൂര്‍ണ്ണമായും നഷ്ടമാകും എന്നാണ് സാമ്പത്തിക രംഗത്തെ വിലയിരുത്തല്‍. ഇതോടെ സീ എന്റര്ടെയ്ന്മെന്റില് സുഭാഷ് ചന്ദ്രയ്ക്കുള്ള നീയന്ത്രണം പൂര്‍ണമായും നഷ്ടപ്പെടും.
2018 ജൂലൈയിലാണ് 11 ശതമാനം ഓഹരികള്‍ ഇന്‍വെസ്കൊ ഓപ്പന്‍ഹെയ്മര്‍ ഡെവലപ്പിങ് മാര്‍ക്കറ്റ്സ് ഫണ്ടിന് 4,224 കോടി രൂപയ്ക്ക് ഇടപാടുകള്‍ പൂര്‍ത്തിയാക്കുമെന്ന് വ്യക്തമാക്കിയത്. ഇതില്‍ 8.7 ശതമാനം ഓഹരികള്‍ ഒഎഫ്ഐ ഗ്ലോബല്‍ ചൈനാ ഫണ്ടിനും വിറ്റിഴിച്ചുവെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. അതേസമയം ബാക്കിയുള്ള 2.3 ശതമാനം ഓഹരിയും ഉടന്‍ വിറ്റഴിക്കും. സ്റ്റോക്ക് എക്സ്ചേഞ്ച് വഴിയും അല്ലാതെയും 14.2 ശതമാനം ഓഹരികള്‍ കൂടി വില്‍ക്കും. ഓഹരികള്‍ വിറ്റഴിക്കാനുള്ള നടപടികള്‍ കമ്പനികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
നിലവില്‍ ബിഎസ്ഇയില്‍ 2019 സെപ്റ്റംബര്‍ വരെ, എസ്സെല്‍ ഗ്രൂപ്പിന് സീലില്‍ 22.37 ശതമാനം ഓഹരികളാണ് ആകെ ഉണ്ടായിരുന്നത്. ഇതില്‍ 96 ശതമാനവും കടപ്പെടുത്തിയിരുന്നു. ഓഹരിവില്‍പ്പനയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഓപ്പണ്ഹെയ്മര് ഡെവലപ്പിങ് മാര്‍ക്കറ്റ്സ് ഫണ്ടും ഒഎഫ്ഐ ഗ്ലോബല്‍ ചൈനയും സീലിന്റെ 18.74 ശതമാനം ഓഹരികള്‍ കൈവശപ്പെടുത്തിയേക്കും.
അതേസമയം സീലിന്റെ നിയന്ത്രണം തിരിച്ചുപിക്കാനുള്ള ശ്രമങ്ങള്‍ വില്‍പ്പനക്കാരില്‍ നിന്നും തുടരുകയാണ്. എന്നെല്ലാം വില്‍പ്പനക്കാരുടെ സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്നാണ് ഓഹരികല്‍ കൈമാറി സീ എന്റര്ടെയ്ന്മെന്റ് വായ്പാ ബാധ്യതകള്‍ പരിഹാരം കണ്ടെത്താന്‍ തീരുമാനിച്ചത്. അതേസമംയ പണയം വെക്കാന്‍ നല്കിയ ഓഹരികള്‍ വിറ്റഴിക്കാന്‍ ലോണ്‍ ഉടമകള്‍ ശ്രമം നടത്തിയെന്ന ആരോപണവും ശക്തമാണ്.
സീലിലെ ചന്ദ്രയുടെ ഓഹരി വില്‍ക്കുന്നതിന് പ്രക്രിയകള്‍ തുടങ്ങിയ രണ്ടാമത്തെ കടം കൊടുക്കുന്നവരാണിത്. റഷ്യന്‍ ധനകാര്യ സ്ഥാപനമായ വിടിബി ക്യാപിറ്റലും മാധ്യമ കമ്പനിയിലെ 10.71 ശതമാനം ഓഹരി വില്‍ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായാമ് റിപ്പോര്‍ട്ട്യ എസ്സെല്‍ ഗ്രൂപ്പിന്റെ പ്രമോട്ടര്‍മാര്‍ക്ക് ഏകദേശം 11,000 കോടി ഡോളര്‍ സാമ്പത്തിക ബാധ്യതയുണ്ട്. എന്നാല്‍ ഗതാഗത-ഊര്ജ്ജമേഖലകളിലായി 11,400 കോടി ഡോളറിന്റെ കടമാണ് ഉള്ളത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍