സര്‍ക്കാര്‍ സ്ഥാപനത്തിന് പേര് നിര്‍ദേശിച്ചാല്‍ 15 ലക്ഷം രൂപ പ്രതിഫലം നേടാം
അടിസ്ഥാന സൗകര്യവികസനത്തിന് ധനസഹായം നല്കാന് ലക്ഷ്യമിട്ട് സര്‍ക്കാര്‍ രൂപീകരിക്കുന്ന സ്ഥാപനത്തിന് പേര് നിര്‍ദേശിച്ച് 15 ലക്ഷം രൂപ പ്രതിഫലം നേടാം. പേര്, ടാഗ് ലൈന്‍, ലോഗോ എന്നിവയാണ് നിര്‍ദേശിക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്ന പേരും ലോഗോയും ടാഗ് ലൈനും നല്‍കുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ വീതമാണ് സമ്മാനം നല്‍കുക. രണ്ടാംസ്ഥാനം നേടുന്നവര്‍ക്ക് മൂന്നു ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് രണ്ടുലക്ഷം രൂപയും നല്‍കും.
പുതിയതായി രൂപീകരിക്കുന്ന ധനകാര്യ വികസന സ്ഥാപന(ഡിഎഫ്ഐ)ത്തിനുവേണ്ടിയാണ് മത്സരം സംഘടിപ്പിക്കുന്നത്. എന്‍ട്രികള്‍ അയക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 15 ആണ്. സര്‍ഗാത്മകത, ആശയവുമായി അടുത്തുനില്‍ക്കുന്നവ തുടങ്ങിയവ പരിഗണിച്ചായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക.
നാഷണല്‍ ബാങ്ക് ഫോര്‍ ഫിനാന്‍സിങ് ഇന്‍ഫ്രസ്ട്രക്ടചര്‍ ആന്‍ഡ് ഡെവലപ്മെന്റ് ആക്ട് 2021 പ്രകാരമാണ് പുതിയ സ്ഥാപനം രൂപീകരിക്കുന്നത്. നാഷണല്‍ ഇന്‍ഫ്രസ്ട്രക്ചര്‍ പൈപ്പ്ലൈനിനുകീഴില്‍ 7000 പദ്ധതികളാണുള്ളത്. 111 ലക്ഷം കോടിയുടെ പദ്ധതി പൂര്‍ത്തീകരണത്തിന് സഹായിക്കുകയെന്നതാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. ഡവലപ്മെന്റ് ബാങ്കായിട്ടായിരിക്കും സ്ഥാപനം പ്രവര്‍ത്തിക്കുക.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍