സൗദി തദാവുള്‍ ഗ്രൂപ്പിന്റെ അറ്റാദായത്തില്‍ വന്‍ വര്‍ധന; 227 ശതമാനം വര്‍ധിച്ചു
റിയാദ്: സൗദി അറേബ്യേയിലെ ഓഹരി വിപണി നടത്തിപ്പുകാരായ സൗദി തദാവുള്‍ ഗ്രൂപ്പിന്റെ അറ്റാദായത്തില്‍ വന്‍ വര്‍ധന. 2020ല്‍ അറ്റാദായം 227 ശതമാനം വര്‍ധിച്ചതായി ഗ്രൂപ്പ് അറിയിച്ചു. ഓഹരി വ്യാപാരത്തില്‍ നിന്നുള്ള കമ്മീഷന് വര്‍ധിച്ചതോടെ വരുമാനവും ഇരട്ടിയിലധികമായി. ഇസ്ലാമിക നികുതി അഥവാ സക്കാത്തിന് ശേഷം 500.5 മില്യണ്‍ സൗദി റിയാലാണ് തദാവുള്‍ അറ്റാദായമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഈ വര്‍ഷം ഒടുവില്‍ പ്രാഥമിക ഓഹരി വില്‍പ്പന നടത്താനിരിക്കെയാണ് തദാവുള്‍ മികച്ച ലാഭം സ്വന്തമാക്കിയിരിക്കുന്നത്. ആഗോളതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ നില ശക്തിപ്പെടുത്താനും പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ സാധിക്കുമെന്നാണ് തദാവുള്‍ കരുതുന്നത്. ലിസ്റ്റിംഗിന് മുന്നോടിയായി സൗദി അറേബ്യയിലെ ഓഹരി വിപണിയെ തന്നെ ഹോള്‍ഡിംഗ് കമ്പനിയാക്കി മാറ്റുകയായിരുന്നു. വിപണി മൂലധനത്തില്‍ ലോകത്തിലെ ഒമ്പതാമത്തെ വലിയ ഓഹരി വിപണിയാണ് തദാവുള്‍. 2.6 ട്രില്യണ്‍ ഡോളറിന്റെ മൂലധനമാണ് തദാവുളിനുള്ളത്. 2019ല്‍ രാജ്യത്തെ എണ്ണ ഭീമനായ സൗദി അരാംകോയുടെ ലിസ്റ്റിംഗിലൂടെയാണ് തദാവുള്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍