News

ആഭ്യന്തര വില്‍പ്പനയില്‍ 21 ശതമാനം വര്‍ധന സ്വന്തമാക്കി ടാറ്റ മോട്ടോഴ്സ്

മുംബൈ: ആഭ്യന്തര വിപണിയില്‍ മൊത്തം വാഹന വില്‍പ്പനയില്‍ 21 ശതമാനം വര്‍ധന സ്വന്തമാക്കി ടാറ്റ മോട്ടോഴ്സ്. 53,430 യൂണിറ്റ് വില്‍പ്പന നടത്തിയാണ് ടാറ്റ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 44,254 യൂണിറ്റ് വാഹനങ്ങളാണ് ടാറ്റ വിറ്റിരുന്നതെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

ആഭ്യന്തര പാസഞ്ചര്‍ വാഹന വില്‍പ്പന കഴിഞ്ഞ മാസം 23,545 യൂണിറ്റായിരുന്നു. 2019 ല്‍ ഇതേ കാലയളവില്‍ ഇത് 12,785 യൂണിറ്റായിരുന്നു. 84 ശതമാനം വര്‍ധനയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ആഭ്യന്തര വിപണിയില്‍ മൊത്തം വാണിജ്യ വാഹന വില്‍പ്പന കഴിഞ്ഞ മാസം 29,885 യൂണിറ്റായിരുന്നു. 2019 ഡിസംബറില്‍ ഇത് 31,469 ആയിരുന്നു. 5 ശതമാനം ഇടിവാണ് വാണിജ്യ വാഹന വില്‍പ്പനയില്‍ സംഭവിച്ചത്. മൊത്തം കാര്‍ വില്‍പ്പന 2020 ഡിസംബറില്‍ 84 ശതമാനം ഉയര്‍ന്ന് 23,545 ആയി. 2019 ഡിസംബറില്‍ ഇത് 12,785 ആയിരുന്നു.

ഡിമാന്‍ഡ്, ഉത്സവ സീസണ്‍, വ്യക്തിഗത മൊബിലിറ്റിയിലേക്കുള്ള മാറ്റം എന്നിവ കാരണം പാസഞ്ചര്‍ വാഹന വ്യവസായം 2021ന്റെ മൂന്നാം പാദത്തില്‍ ശക്തമായി വളര്‍ന്നെന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു. ചില്ലറ വില്‍പ്പന ഈ മാസത്തെ മൊത്തവ്യാപാരത്തേക്കാള്‍ 18 ശതമാനം കൂടുതലാണെന്നും അദ്ദേഹം വ്യക്തമാക്കി.

Author

Related Articles