വില വര്‍ധനവ് പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്സ്, ഹോണ്ട, റെനോ എന്നിവര്‍
രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ്, ഹോണ്ട, റെനോ എന്നിവര്‍ വില വര്‍ധനവ് പ്രഖ്യാപിച്ചു. മാരുതി സുസുക്കി ജനുവരിയില്‍ വില വര്‍ധന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ടാറ്റ മോട്ടോഴ്സ് ഉള്‍പ്പടെയുള്ളവര്‍ കാറുകള്‍ക്ക് വില വര്‍ധിപ്പിക്കുമെന്ന് അറിയിച്ചത്. നിര്‍മാണ സാമഗ്രികളുടെ വിലയും മറ്റ് ഇന്‍പുട്ട് കോസ്റ്റുകളും വര്‍ധിക്കുകയാണെന്ന് ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹ്ക്കില്‍ വിഭാഗം പ്രസിഡന്റ് ശൈലേഷ് ചന്ദ്ര അറിയിച്ചു.
എന്നാല്‍ ഏതൊക്കെ മോഡലുകള്‍ക്ക് എത്ര ശതമാനം വില വര്‍ധിപ്പിക്കുമെന്ന് ടാറ്റ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ നവംബറില്‍ ടിഗോര്‍, ടിയാഗോ,ആള്‍ട്രോസ്, നെക്സോണ്‍ എന്നീ മോഡലുകളുടെ വില കമ്പനി വര്‍ധിപ്പിച്ചിരുന്നു. 1500 മുതല്‍ 155000 രൂപവരെയാണ് ഈ മോഡലുകള്‍ക്ക് വില ഉയര്‍ന്നത്. ഹോണ്ടയും എത്ര ശതമാനം വില വര്‍ധിപ്പിക്കുമെന്ന് അറിയിച്ചിട്ടില്ല. വില വര്‍ധനവിനെക്കുറിച്ച് പഠിക്കുകയാണെന്നാണ് കമ്പനിയുടെ വക്താവ് അറിയിച്ചത്.
ക്വിഡ്. ട്രൈബര്‍, കൈഗര്‍ മോഡലുകള്‍ക്ക് ജനുവരി മുതല്‍ വില ഉയരുമെന്ന് റെനോയും അറിയിച്ചിട്ടുണ്ട്. വിവിധ മോഡലുകള്‍ക്ക് വിലവര്‍ധിപ്പിക്കുമെന്ന് മാത്രമാണ് മാരുതിയും അറിയിച്ചത്. കടുത്ത ചിപ്പ് പ്രതിസന്ധി നേരിടുന്ന മാരുതിക്ക് 2.5 ലക്ഷം പെന്‍ഡിങ് ഓഡറുകളാണ് ഉള്ളത്. അതേസമയം ജനുവരിയില്‍ മെഴ്സിഡസ് ബെന്‍സ് രണ്ട് ശതമാനവും ഓഡി മൂന്ന് ശതമാനവും വീതം കാറുകളുടെ വില വര്‍ധിപ്പിക്കും.
റെനോയുമായി സഹകരക്കുന്ന നിസാനും താമസിയാതെ വില വര്‍ധനവ് പ്രഖ്യാപിച്ചേക്കും. 2022 ജനുവരിയില്‍ രാജ്യത്തെ കാറുകളുടെ വില വലിയതോതില്‍ ഉയരുമെന്ന സൂചനകളാണ് കമ്പനികള്‍ നല്‍കുന്നത്. ഈ വര്‍ഷം പല കമ്പനികളും രണ്ടിലധികം തവണ മോഡലുകളുടെ വില വര്‍ധിപ്പിച്ചിരുന്നു. ഈ രീതി തന്നെയാകും അടുത്ത വര്‍ഷവും പിന്തുടരുക എന്നാണ് വിലയിരുത്തുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍