News

ടാറ്റാ സണ്‍സ് ജിഎസ്ടിയായി 1500 കോടി രൂപ അടക്കാനുണ്ടെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ടാറ്റാ സണ്‍സ് ജിഎസ്ടിയായി 1,500 കോടി രൂപ നല്‍കാനുണ്ടെന്ന് ഡയറക്‌റേറ്റ് ഓഫ് ജിഎസ്ടി ഇന്റലിജന്‍സ് വ്യക്തമാക്കിയിരിക്കുകയാണ്. ജാപ്പനീസ് കമ്പനിയായ എന്‍ഡിടിടി ഡോകോമോയ്ക്ക് ടാറ്റാ സണ്‍സ് 1.2 ബില്യണ്‍ ഡോളിറിലുള്ള ഇടപാടില്‍ 1500 കോടി രൂപയോളം ജിഎസ്ടിയായി നല്‍കാനുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 18 ശതമാനം ജിഎസ്ടി തുകയാണ് ടാറ്റാ സണ്‍സ് നല്‍കാനുള്ളതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

ഇതില്‍ ഇരുവിഭാഗവും തമ്മിലുള്ള ഓഹരി ഇടപാട്  26 ശതമാനമാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ജിഎസ്ടി തുകയുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് പ്രതികരിക്കാന്‍ ടാറ്റാ സണ്‍സ് തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. വന്‍ തുക ജിഎസ്ടി തട്ടിപ്പ് നടത്തിയെന്നാണ് കമ്പനിക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആരോപണം. എന്‍ടിടി ഡോകോമേയ്ക്ക് ടാറ്റാ സണ്‍സ് നല്‍കിയ 1.2 ബില്യണ്‍ ഡോളറിലാണ് 18 ശതമാനം ജിഎസിട തുക ടാറ്റാ സണ്‍സ് അടക്കാനുള്ളത്. അതേസമയം ജിഎസ്ടിയിലൂടെ അധിക വരുമാനം ഉണ്ടായെന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തെ പൊളിക്കുന്നതാണ് ഈ റിപ്പോര്‍ട്ട്. വന്‍കിട കമ്പനികളെല്ലാം ജിഎസ്ടി തട്ടിപ്പ് നടത്തുന്ന ആരോപണവും ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്.

 

Author

Related Articles