ഇ-കൊമേഴ്സ് രംഗത്തേക്ക് ടാറ്റ ഗ്രൂപ്പും; ആമസോണിനും ഫ്ലിപ്കാര്‍ട്ടിനും കടുത്ത എതിരാളി
മുംബൈ: ടാറ്റ ഗ്രൂപ്പും ഇ-കൊമേഴ്സ് രംഗത്തേക്ക് കടന്നുവരുന്നു. മുഴുവന്‍ സാധനങ്ങളും ഒരൊറ്റ കുടക്കീഴില് ലഭ്യമാകുന്ന ഡിജിറ്റല്‍ വിപണിയാണ് ടാറ്റയുടെ ലക്ഷ്യം. ഈ വര്‍ഷാവസാനമോ അടുത്ത വര്‍ഷം ആദ്യമോ ഈ സംരംഭം രംഗത്തിറക്കും. സിസ്കോ സിസ്റ്റംസിന്റെ വിലയിരുത്തല്‍ അനുസരിച്ച് 2023 ഓടെ 900 ദശലക്ഷം ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഉണ്ടാകുമെന്നാണ് നിരീക്ഷണം. ആമസോണ്‍, ഫ്ലിപ്കാര്‍ട്, റിലയന്‍സ് എന്നീ ഭീമന്മാരുള്ള വിപണിയിലേക്കാണ് ടാറ്റയുടെ കടന്നുവരവ്.
ആപ്പ് നിര്‍മ്മാണത്തിന്റെ ചുമതല ടാറ്റ ഡിജിറ്റല്‍ സിഇഒ പ്രതീക് പാലിനാണ്. ടിസിഎസില്‍ 30 വര്‍ഷത്തോളം പ്രവര്‍ത്തന പരിചയം ഉണ്ട് പാലിന്. വാള്‍മാര്‍ട്ട്, ടെസ്കോ, ടാര്‍ജറ്റ് കോര്പ്പറേഷന്, ബെസ്റ്റ് ബയ് തുടങ്ങി നിരവധി റീട്ടെയ്ല്‍ ചെയിനുകളുടെ ഡിജിറ്റല്‍ രംഗത്തേക്കുള്ള മാറ്റത്തില്‍ പാല് നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു.
ഫിനാന്‍ഷ്യല്‍ ടൈംസാണ് ഇത് സംബന്ധിച്ച വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. കാര്‍, എയര്‍ കണ്ടീഷണര്‍, സ്മാര്‍ട്ട് വാച്ച്, ടീ എന്നിവ ഉല്‍പ്പാദിപ്പിക്കുന്ന ടാറ്റ ഗ്രൂപ്പ് ലക്ഷ്വറി ഹോട്ടല്‍, എയര്‍ലൈന്‍, ഇന്‍ഷുറന്‍സ്, ഡിപ്പാര്‍ട്മെന്റല്‍ സ്റ്റോര്‍, സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല എന്നിവയിലും പ്രവര്‍ത്തിക്കുന്നുണ്ട്. ടെറ്റ്ലി, ജാഗ്വര്‍ ലാന്റ് റോവര്‍, സ്റ്റാര്‍ബക്സ് ഇന്ത്യ തുടങ്ങിയ ബ്രാന്റുകളും ടാറ്റ ഗ്രൂപ്പിന് കീഴിലാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍