News

ടെക് മഹീന്ദ്രയുടെ ലാഭത്തില്‍ ഏഴ് ശതമാനം ഇടിവ്

ന്യൂഡല്‍ഹി: ടെക് മഹീന്ദ്രയുടെ ലാഭത്തില്‍ ഏഴ് ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി  റിപ്പോര്‍ട്ട്. 2018-2019 സാമ്പത്തിക വര്‍ഷത്തിലെ  ലാഭത്തിലെ നാലാം പാദത്തിലാണ് വന്‍ ഇടിവ് വന്നതായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ  കമ്പനിയുടെ ലാഭം 1,132.50 കോടി രൂപയായി കുറഞ്ഞുവെന്നാണ് കണക്കുകളിലൂടെ വക്തമാക്കുന്നത്. മുന്‍വര്‍ഷം  ഇതേ കാലയളവില്‍ കമ്പനിയുടെ ലാഭം 1,222 കോടി രൂപയായിരുന്നുവെന്നാണ് കണക്കുകളിലൂടെ  ചൂണ്ടിക്കാണിക്കുന്നത്.  അതേസമയം കമ്പനിയുടെ വരുമാനത്തില്‍ 10.40 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 

കമ്പനിയുടെ വാര്‍ഷികാടിസ്ഥാനത്തിലുള്ള വരുമാനം 8,892.80 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇത്  8,054.50 കോടി രൂപയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

 

Author

Related Articles