14 മില്യണ്‍ യുഎസ് ഡോളറിന്റെ ഓഹരി വില്പന നടത്തി ഫ്ളിപ്പ്കാര്‍ട്ട്; ഇടപാട് വാര്‍ത്ത പുറത്ത് വിട്ടത് ഡാറ്റാ ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ പേപ്പര്‍ വിസി
ബെംഗലൂരു: ഇന്ത്യന്‍ ഓണ്‍ലൈന്‍ ഭീമനായ ഫ്ളിപ്പ്കാര്‍ട്ടിന്റെ വന്‍ ഓഹരി വാങ്ങി ന്യൂയോര്‍ക്ക് ഹെഡ്ജ് ഫണ്ടായ ടൈഗര്‍ ഗ്ലോബല്‍. 14 മില്യണ്‍ യുഎസ് ഡോളറിന്റെ ഓഹരിയാണ് ഫ്ളിപ്പ്കാര്‍ട്ട് വിറ്റത്. ഡാറ്റാ ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ പേപ്പര്‍ വിസിയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഇത് മൂന്നാം തവണയാണ് ഫ്ളിപ്പ്കാര്‍ട്ട് ഉടമയായ ബിന്നി ബെന്‍സാല്‍ ഓഹരി വില്‍ക്കുന്നത്.
47,759 ഇക്വിറ്റി ഷെയറുകള്‍ ഇന്റര്‍നെറ്റ് ഫണ്ട് 3 പിറ്റിഇ ലിമിറ്റഡിനും 54,596 ഷെയറുകള്‍ ടൈഗര്‍ ഗ്ലോബല്‍ എയ്റ്റ് ഹോള്‍ഡിങ്സിനുമാണ് വിറ്റത്. ഓഹരി വിറ്റ തുക 14.5 മില്യണ്‍ യുഎസ് ഡോളറാകാമെന്നും ഇത് ഇടപാട് നടന്നതിന്റെ ശരാശരി തുകയാണെന്നും പേപ്പര്‍ വിസി സഹസ്ഥാപകനായ വിവേക് ദുരൈ പറയുന്നു. അടുത്തിടെ ഫ്ളിപ്പ് കാര്‍ട്ടിന്റെ മൂല്യത്തിലുണ്ടായ വര്‍ധന കൂടി കണക്കിലെടുത്താല്‍ ഇത് 25 മില്യണ്‍ യുഎസ് ഡോളര്‍ വരെയാകാമെന്നും കമ്പനിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ജൂണില്‍ ബിന്നി ബെന്‍സാല്‍ 76.4 മില്യണ്‍ യുഎസ് ഡോളറിന്റെ ഓഹരി ഫിറ്റ് ഹോള്‍ഡിങ്സിന് വില്പന നടത്തി ലിക്വിഡേറ്റ് ചെയ്തിരുന്നു. ഇതിന് മുന്‍പാണ് 1,122,433 ഷെയറുകള്‍ 159 മില്യണ്‍ യുഎസ് ഡോളറിന് വില്പന നടത്തിയത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍