News

ടിക് ടോക്കിന്റെ സിഇഒ കെവിന്‍ മേയര്‍ രാജിവച്ചു

ചൈനയിലെ ബൈറ്റ്ഡാന്‍സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള വൈറല്‍ വീഡിയോ ആപ്പായ ടിക് ടോക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെവിന്‍ മേയര്‍ രാജിവച്ചു. ഇന്ത്യയിലെ ടിക് ടോക്ക് നിരോധനത്തെ തുടര്‍ന്ന് അമേരിക്കയിലും ടിക് ടോക്ക് നിരോധിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് മേയറുടെ രാജി. ഇന്റേണല്‍ മെമ്മോയില്‍ മേയര്‍ തന്റെ തീരുമാനം ജീവനക്കാരോട് പറഞ്ഞതായി കമ്പനി വക്താവ് പറഞ്ഞു.

നിലവില്‍ ബൈറ്റ്ഡാന്‍സിന്റെ ഏറ്റവും ജനപ്രിയ അന്താരാഷ്ട്ര സേവനത്തിന്റെ ജനറല്‍ മാനേജറായ വനേസ പപ്പാസ് സിഇഒ സ്ഥാനം ഏറ്റെടുക്കുമെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളിലെ രാഷ്ട്രീയ ചലനാത്മകത കെവിന്റെ പങ്കിന്റെ വ്യാപ്തിയില്‍ കാര്യമായ മാറ്റം വരുത്തിയെന്ന് ഞങ്ങള്‍ അഭിനന്ദിക്കുന്നു, ഒപ്പം അദ്ദേഹത്തിന്റെ തീരുമാനത്തെ പൂര്‍ണമായും മാനിക്കുകയും ചെയ്യുന്നു, 'വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

അതിവേഗം വളരുന്ന സോഷ്യല്‍ മീഡിയ ശൃംഖലയായ ടിക് ടോക്കിന്റെ നിരോധനം നടപ്പാക്കുന്നതില്‍ നിന്ന് ട്രംപ് ഭരണകൂടത്തെ തടയാന്‍ ടിക് ടോക്ക് ഫെഡറല്‍ ജഡ്ജിനോട് ആവശ്യപ്പെട്ടതിന് ശേഷമാണ് മേയറുടെ പടിയിറക്കം. യുഎസില്‍ ടിക് ടോക്കുമായി ചേര്‍ന്ന് ബിസിനസ്സ് ചെയ്യുന്നത് വിലക്കിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഓഗസ്റ്റ് 6 ലെ ഉത്തരവിനെ ചോദ്യം ചെയ്ത് ടിക്ക് ടോക്കും ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സും ലോസ് ഏഞ്ചല്‍സിലെ ഫെഡറല്‍ കോടതിയില്‍ തിങ്കളാഴ്ച കേസ് ഫയല്‍ ചെയ്തിരുന്നു.

ഉപയോക്തൃ ഡാറ്റ സുരക്ഷിതമല്ല എന്ന കാരണത്താലാണ് അമേരിക്കയില്‍ ടിക് ടോക്കിന് ട്രംപ് വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പ്രസിഡന്റിന്റെ തീരുമാനം രാഷ്ട്രീയപരമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും കമ്പനിയുടെ അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും ടിക് ടോക്ക് വ്യക്തമാക്കിയിരുന്നു. നിരോധനം പ്രാബല്യത്തില്‍ വന്നിട്ടില്ലെങ്കിലും ഇത് യുഎസും ചൈനയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിപ്പിച്ചു.

ഓഗസ്റ്റ് 14 ന് ട്രംപ് യുഎസ് സ്വത്തുക്കള്‍ വില്‍ക്കാന്‍ ബൈറ്റ്ഡാന്‍സിനോട് ഉത്തരവിട്ടു. വരുമാനത്തിന്റെ ഒരു ഭാഗം യുഎസിന് ലഭിക്കണമെന്നും ആവശ്യപ്പെട്ടു. സുരക്ഷാ ഭീഷണിയില്ലെന്ന് വാദിക്കുന്ന മൈക്രോസോഫ്റ്റ് കോര്‍പ്പറേഷനും ഒറാക്കിള്‍ കോര്‍പ്പറേഷനും ഇതിനകം ടിക്ക് ടോക്ക് വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

Author

Related Articles