ഡിജിറ്റല്‍ ലോകത്തെ ദുഷ്പ്രവണതകള്‍ അവസാനിപ്പിക്കാന്‍ ടിം ബേണേഴ്സ് ലീ യുടെ 'കോണ്‍ട്രാക്സ് ഫോര്‍ ദ വെബ്'
വേള്‍ഡ് വൈഡ് വെബിന്റെ ഉപജ്ഞാതാവ് ടിം ബേണേഴ്സ് ലീ 'കോണ്‍ട്രാക്സ് ഫോര്‍ ദ വെബ്' അവതരിപ്പിച്ചു.വ്യാജവാര്‍ത്തകള്‍,ഡാറ്റാ ചോര്‍ച്ചകള്‍,സ്വകാര്യതാ ലംഘനം അടക്കമുള്ള ഡിജിറ്റല്‍ ലോകത്തിലെ ദുഷ്പ്രവണതകള്‍ തടയുക ന്നെ ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്. വ്യക്തികള്‍,സ്ഥാപനങ്ങള്‍,കമ്പനികള്‍,സര്‍ക്കാരുകള്‍ എന്നിവര്‍ക്കായി 9 തത്വങ്ങളും തയ്യാറാക്കിയിട്ടുണ്ട്.
താങ്ങാനാവുന്നതും വിശ്വസനീയവുമായ ഇന്റര്‍നെറ്റ് ആക്സസ് നല്‍കുന്നതിനും സിവില്‍ വ്യവഹാരത്തെയും മനുഷ്യന്റെ അന്തസ്സിനെയും ബഹുമാനിക്കുന്നതിനുള്ള ഉത്തരവാദിത്തങ്ങള്‍ ഉള്‍പ്പെടെയുള്ളതാണ് ഈ തത്വങ്ങള്‍. മൈക്രോസോഫ്റ്റ്,ഗൂഗിള്‍,ഡക്ക്ഡക്ക്ഗോ,ഫേസ്ബുക്ക് അടക്കമുള്ള 150 ഓര്‍ഗനൈസേഷനുകള്‍ ഈ സംരംഭത്തെ പിന്തുണയ്ക്കുന്നുണ്ട്. ആമസോണ്‍,ട്വിറ്റര്‍ എന്നിവയെ ഇവരുടെ ലിസ്റ്റില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്.
എന്നിരുന്നാലും നവംബര്‍ 25 വരെ ട്വിറ്ററിന്‍രെ ലോഗോ കോണ്ട്രാകിന്റെ ഹോംപേജിലുണ്ടായിരുന്നു. ആളുകളുടെ സ്വകാര്യതയെയും വ്യക്തിവിവരങ്ങളെയും മാനിക്കുക, വ്യാജവാര്‍ത്തകള്‍ തടയുക എന്നിവ 'വെബ്'ന്റെ കരാറില്‍ പറയുന്നു. 9 തത്വങ്ങള്‍ക്കൊപ്പം തന്നെ 72 ക്ലോസുകളും കരാറിലുണ്ട്. വെബ് തത്വങ്ങള്‍ അനുസരിക്കുന്ന കരാറില്‍ ജര്‍മന്‍,ഫ്രാന്‍സ്,ഘാന എന്നീ രാജ്യങ്ങളുടെ സര്‍ക്കാരുകള്‍ ഒപ്പുവെച്ചിട്ടുണ്ട്. എല്ലാ സര്‍ക്കാരുകളും എല്ലാവര്ക്കും ഇന്റര്‍നെറ്റ് ഉറപ്പുവരുത്തണമെന്നും കരാറിലുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍