ലോകത്തെ ഏറ്റവും മൂല്യമുള്ള 10 സ്റ്റാര്‍ട്ടപ്പുകള്‍: പട്ടികയില്‍ അമേരിക്കക്കും ചൈനക്കും ആധിപത്യം; ഒരു ഇന്ത്യന്‍ കമ്പനി മാത്രം
ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ചൈനീസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനി ബൈറ്റ്ഡാന്‍സിനെ ലോകത്തെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പായി തിരഞ്ഞെടുത്തു. 140 ബില്യണ്‍ ഡോളറാണ് ബൈറ്റ്ഡാന്‍സിന്റെ നിലവിലെ മൂല്യം. ലോകമെമ്പാടുമുള്ള സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ച് സിബി ഇന്‍സൈറ്റ്സ് ശേഖരിച്ച വിവരമനുസരിച്ചുള്ളതാണ് റിപ്പോര്‍ട്ട്. നവംബര്‍ വരെ ഒരു ബില്യണ്‍ ഡോളറോ അതില്‍ കൂടുതലോ വിലമതിക്കുന്ന 500 ലധികം സ്റ്റാര്‍ട്ടപ്പുകള്‍ ലോകത്തുണ്ട്.
അമേരിക്കയും ചൈനയുമാണ് സ്റ്റാര്‍ട്ട് അപ്പുകളുടെ കാര്യത്തില്‍ പട്ടികയില്‍ ആധിപത്യം പുലര്‍ത്തുന്ന രാജ്യങ്ങള്‍. കൊറോണ വൈറസ് മഹാമാരി ലോകമെമ്പാടും നാശം വിതച്ചത് റാങ്കിംഗില്‍ ചില പുന: ക്രമീകരണങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. നവംബര്‍ വരെയുള്ള മൂല്യനിര്‍ണ്ണയത്തിലൂടെ കണ്ടെത്തിയ ലോകമെമ്പാടുമുള്ളതില് ഏറ്റവും മൂല്യമുള്ള 10 സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
ബൈറ്റ്ഡാന്‍സ്
റാങ്ക്: 1
രാജ്യം: ചൈന
മേഖല: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്
കമ്പനിയുടെ മൂല്യം: 140 ബില്യണ്‍ ഡോളര്‍
ഡിഡി ചക്സിംഗ്
റാങ്ക്: 2
രാജ്യം: ചൈന
മേഖല: ഗതാഗതം
കമ്പനിയുടെ മൂല്യം: 62 ബില്യണ്‍ ഡോളര്‍
സ്പേസ് എക്സ്
റാങ്ക്: 3
രാജ്യം: യുണൈറ്റഡ് സ്റ്റേറ്റ്സ്
മേഖല: ബഹിരാകാശ വിമാനം
കമ്പനിയുടെ മൂല്യം: 46 ബില്യണ്‍ ഡോളര്‍
സ്ട്രൈപ്
റാങ്ക്: 4
രാജ്യം: യുണൈറ്റഡ് സ്റ്റേറ്റ്സ്
മേഖല: ഫിന്‍ടെക്
കമ്പനിയുടെ മൂല്യം: 36 ബില്യണ്‍ ഡോളര്‍
എയര്‍ ബിഎന്‍ബി
റാങ്ക്: 5
രാജ്യം: യുണൈറ്റഡ് സ്റ്റേറ്റ്സ്
മേഖല: യാത്ര
കമ്പനിയുടെ മൂല്യം: 18 ബില്യണ്‍ ഡോളര്‍
കുഐഷു
റാങ്ക്: 6
രാജ്യം: ചൈന
മേഖല: വീഡിയോ ഷെയറിംഗ്
കമ്പനിയുടെ മൂല്യം: 18 ബില്യണ്‍ ഡോളര്‍
ഇന്‍സ്റ്റാകാര്‍ട്ട്
റാങ്ക്: 7
രാജ്യം: യുണൈറ്റഡ് സ്റ്റേറ്റ്സ്
മേഖല: പലചരക്ക് വിതരണം
കമ്പനിയുടെ മൂല്യം: 18 ബില്യണ്‍ ഡോളര്‍
എപ്പിക് ഗെയിംസ്
റാങ്ക്: 8
രാജ്യം: യുണൈറ്റഡ് സ്റ്റേറ്റ്സ്
മേഖല: ഗെയിം
കമ്പനിയുടെ മൂല്യം: 17 ബില്യണ്‍ ഡോളര്‍
പേടിഎം
റാങ്ക്: 9
രാജ്യം: ഇന്ത്യ
മേഖല: ഇ-കൊമേഴ്സ്
കമ്പനിയുടെ മൂല്യം: 16 ബില്യണ്‍ ഡോളര്‍
ഡോര്‍ഡാഷ്
റാങ്ക്: 10
രാജ്യം: യുണൈറ്റഡ് സ്റ്റേറ്റ്സ്
മേഖല: ലോജിസ്റ്റിക്സ്
കമ്പനിയുടെ മൂല്യം: 16 ബില്ല്യണ്‍ ഡോളര്‍
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍