News

ടാറ്റ മോട്ടോഴ്‌സ് വൈദ്യുത വാഹന ബിസിനസിലേക്ക് 7500 കോടി രൂപയുടെ വിദേശ നിക്ഷേപം

മുംബൈ: ടാറ്റ മോട്ടോഴ്‌സ് വൈദ്യുത വാഹന ബിസിനസിലേക്ക് ആഗോള നിക്ഷേപമെത്തുന്നു. യുഎസ് ആസ്ഥാനമായ ടിപിജി റൈസ് ക്ലൈമറ്റും അബുദാബിയിലെ എഡിക്യുവും ചേര്‍ന്ന് 7500 കോടി രൂപയാണു നിക്ഷേപിക്കുക. ടാറ്റ വൈദ്യുത വാഹന ബിസിനസ് പ്രത്യേക കമ്പനിയായി മാറ്റും. ഈ കമ്പനിയില്‍ 11-15 ശതമാനം ഓഹരി ടിപിജിഎഡിക്യു സഖ്യത്തിനുണ്ടാകും. പുതിയ കമ്പനിക്ക് 68250 കോടി രൂപയാണു മൂല്യം കണക്കാക്കുന്നത്.

പുതിയ കമ്പനി ടാറ്റയുടെ നിലവിലെ ശേഷികളെല്ലാം ഉപയോഗപ്പെടുത്തുകയും കൂടുതലായി ഗവേഷണവികസന പ്രവര്‍ത്തനങ്ങള്‍ വൈദ്യുത വാഹന മേഖലയില്‍ നടത്തുകയും ചെയ്യുമെന്ന് ടാറ്റ ഗ്രൂപ്പ് അറിയിച്ചു. 2025ന് അകം 10 വൈദ്യുത വാഹനങ്ങള്‍ വിപണിയിലെത്തിക്കാനാണു ശ്രമം. ടാറ്റ പവറുമായി ചേര്‍ന്ന് ചാര്‍ജിങ് സൗകര്യ വികസനവും നടപ്പാക്കും.

Author

Related Articles