News

യുഎഇയില്‍ ശുചിത്വ ഓഡിറ്റിന് വിമര്‍ശനം നേരിട്ട് സൊമാറ്റോ; സേവനത്തിന് 1,000 ദര്‍ഹം അധിക തുക; കൊറോണ വൈറസ് പ്രതിസന്ധിക്കിടയില്‍ ഭക്ഷണശാലകള്‍ക്ക് തിരിച്ചടി

റിയാദ്: നിലവിലെ കൊറോണ വൈറസ് പ്രതിസന്ധിക്കിടയില്‍ ഭക്ഷണശാലകള്‍ക്ക് ശുചിത്വ ഓഡിറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഈ സേവനത്തിന് ഏകദേശം 1,000 ദര്‍ഹം ഈടാക്കുകയും ചെയുകയാണ് ഫുഡ് ഡെലിവറി സേവനമായ സൊമാറ്റോ. ഈ പ്രവര്‍ത്തനത്തിന് വ്യാപകമായ വിമര്‍ശനമാണ് സൊമാറ്റോ നേരിടുന്നത്. കോവിഡ് -19 നെക്കുറിച്ച് പരാമര്‍ശിക്കുന്നില്ലെങ്കിലും, ഡെലിവറി ഭീമനായ സൊമാറ്റോ റെസ്റ്റോറന്റുകളിലേക്ക് അയക്കുന്ന ഇ-മെയിലില്‍, സൊമാറ്റോയിലെ ശുചിത്വ സവിശേഷതകളെ അടിസ്ഥാനമാക്കി ഉപയോക്താക്കളുടെ തിരച്ചിലിലും തീരുമാനങ്ങള്‍ എടുക്കലിലും ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട് എന്ന് അവകാശപ്പെടുന്നു.

ഒന്നിലധികം റെസ്റ്റോറന്റുകള്‍ സൊമാറ്റോയെ ശുചിത്വ ഓഡിറ്റിനായി സമീപിച്ച് ഓഡിറ്റ് നടത്താനും സ്റ്റിക്കറിംഗിന് വിധേയമാകാനും താല്‍പ്പര്യം പ്രകടിപ്പിച്ചതായി വിവരമുണ്ട്. ഇതിന് ഒരു വര്‍ഷത്തേക്ക് 945 ദര്‍ഹമാണ് നിരക്ക്. എന്നാല്‍ ഇ-മെയില്‍ അയച്ചതില്‍ ഖേദിക്കുന്നുവെന്നും, ഈ സമയങ്ങളില്‍ റെസ്റ്റോറന്റ് വ്യവസായത്തെ സഹായിക്കാന്‍ സൊമാറ്റോ നടത്തുന്ന ശ്രമങ്ങളെ ഇത് പ്രതിഫലിപ്പിക്കുന്നില്ലെന്നും സോമാറ്റോ പറഞ്ഞു. 

ശുചിത്വ ഓഡിറ്റ് ഒരു പ്രധാന സേവനമാണെന്നത് ശരിയാണെങ്കിലും ഞങ്ങള്‍ റെസ്റ്റോറന്റിനെ ഓഡിറ്റിംഗ് സൗകര്യവുമായി ബന്ധപ്പെടുത്തി പണം സമ്പാദിക്കുന്നില്ല. ഉപയോക്താക്കള്‍ക്കായി അതിനെ ഫില്‍ട്ടര്‍ ചെയ്യുക മാത്രമാണ് ചെയ്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ ദുഷ്‌കരമായ സമയങ്ങളില്‍ ഞങ്ങളുടെ റെസ്റ്റോറന്റ് പങ്കാളികളെ സഹായിക്കുന്നതിന് എല്ലാം ചെയേണ്ടതുണ്ടെന്നും ഇത് ഞങ്ങളുടെ സെയില്‍സ് ടീമിനെ വീണ്ടും ഓര്‍മ്മിപ്പിച്ചതായും സൊമാറ്റോ പറഞ്ഞു. നിങ്ങള്‍ക്കായി റേറ്റ് ചെയ്ത ഏറ്റവും മികച്ച റേറ്റഡ് ശുചിത്വ സ്ഥലങ്ങള്‍ എന്ന് കാണിക്കുന്ന ഒരു മെയിലില്‍ ശുചിത്വ മാനദണ്ഡങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ഓപ്ഷന്‍ കൂടി ലഭ്യമാണ്. അതിന് ഏതാണ്ട് 600 ദര്‍ഹമാണ് അധിക തുകയായി വരുന്നത്. എന്നാല്‍ ട്വിറ്റര്‍ ഫോളോവേഴ്സില്‍ നിന്ന് പ്രമോഷന് ഒരു തിരിച്ചടി ലഭിച്ചിരുന്നു.

Author

Related Articles