News

ഊബര്‍ ഈറ്റ്‌സിന് സാമ്പത്തിക പ്രതിസന്ധി; ഊബറിനെ ഏറ്റെടുക്കാനുള്ള നീക്കവുമായി സൊമാട്ടോയും സിഗ്ഗിയും

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ബിസിനസ് സ്ഥാപനമായ ഊബര്‍ ഈറ്റ്‌സ് നഷ്ടത്തിലെന്ന് സൂചന. ഫുഡ് ഡെലിവറിയിലൂടെ കമ്പനിയുടെ ലാഭം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിനിടയിലാണ് ഊബര്‍ ഈറ്റ്‌സ് കനത്ത നഷ്ടം നേരിടുന്നത്. യുഎസ് ബഹുരാഷ്ട്രാ ഓണ്‍ലൈന്‍ കമ്പനിയാ ഊബര്‍ തങ്ങളുടെ ടാക്‌സി സര്‍വീസില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇപ്പോള്‍ രണ്ട് വര്‍ഷം മാത്രം പഴക്കമുള്ള ഊബര്‍ ഈറ്റ്‌സ് വിൃില്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ഒരുക്കത്തിലാണ് കമ്പനി അധികൃതര്‍. ഊബറിനെ ഏറ്റെടുക്കാന്‍ ഒണ്‍ലൈന്‍ ഫുഡ് ഡെലിവറി ഭീമന്‍ കമ്പനിയായ സൊമാട്ടെയും സിഗ്ഗിയും ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. ഊബറിനെ ഏറ്റെടുക്കാന്‍ ഇരു വിഭാഗം ചര്‍ച്ചകള്‍ നടത്തിയെന്നാണ് വിവരം. ഓഹരി ഇടപാടിലൂടെ വില്‍പ്പന കേന്ദ്രീകരിക്കാനാണ് ഇരുവിഭാഗവും തമ്മില്‍ പ്രധാന ശ്രദ്ധ നടത്തുന്നത്. 

കഴിഞ്ഞ വര്‍ഷം  മൂന്ന് ഫണ്ടിംഗ്ുകളില്‍ നടന്ന ബിസിനസില്‍ 1.3 ബില്യണ്‍ ഡോളര്‍ സമാഹരിച്ച സിഗ്ഗിയാണ് ഇന്ന് ഊബറിനെ ഏറ്റെടുക്കാനുള്ള നീക്കങ്ങള്‍ നടത്തി വരുന്നത്. ഊബര്‍ ഈറ്റ്‌സ് നേരിട്ട സാമ്പത്തിക പ്രതിസന്ധി എങ്ങനെ മറികടക്കുമെന്നാണ് സാമ്പത്തിക ബിസിനസ് ലോകം നിരീക്ഷിക്കുന്നത്. ഊബര്‍റിന്റൈ  ടാക്‌സി സംവിധാനം നഷ്ടം നേരിട്ടപ്പോള്‍ തുടങ്ങിയതാണ് ഊബറിന്റെ ഫുഡ് ഡെലിവറി ബിസിനസ്. അതേസമയം ഊബര്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ബിസിനസ് പോര്‍ട്ടല്‍ അവസാനിപ്പിക്കുകയാണെങ്കില്‍ സൊമാട്ടോ അടക്കമുള്ള ഓണ്‍ ലൈന്‍ കമ്പനികള്‍ക്ക് ലാഭവും നേട്ടവും ഉണ്ടാക്കും.

 

 

 

Author

Related Articles