Banking

ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് ഇനി തിരുവനന്തപുരത്ത് ബ്രാഞ്ച്

തിരുവനന്തപുരം: ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് തിരുവനന്തപുരത്ത് ശാഖ തുറന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് റോഡിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഉജ്ജീവന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ സബ്‌സിഡിയറിയാണിത്. 2017 ഫെബ്രുവരിയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ ബാങ്കിന് ഇന്ത്യയിലാകമാനം 552 ശാഖകളുണ്ട്.

കേരളത്തിലെ ഏഴ് ജില്ലകളിലായി 15 ശാഖകളിലായി 1.07 ലക്ഷം ഇടപാടുകാരുണ്ട്.രാജ്യവ്യാപകമായി 49 ലക്ഷത്തില്‍പരം ഇടപാടുകാര്‍ തങ്ങള്‍ക്കുണ്ടെന്ന് ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഓയുമായ സതി മഘോഷ അറിയിച്ചു. ഒരു ചെറുകിട ധനകാര്യ ബാങ്ക് എന്ന നിലയില്‍ സമഗ്ര സേവനങ്ങള്‍ ലഭ്യമാണെന്ന് അദേഹം വ്യക്തമാക്കി. ബാങ്കിന്റെ പ്രീമിയര്‍ സേവിങ്‌സ് അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് മികച്ചൊരു ഓപ്ഷനാണ്. നിരവധി ആനുകൂല്യങ്ങള്‍ ഇതിന് ലഭിക്കും.

  799 ദിവസത്തേക്ക് സ്ഥിര നിക്ഷേപത്തിന് 8.3% പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.8%വും 20000 രൂപ മുതല്‍ രണ്ട് ലക്ഷം വരെയുള്ള മൈക്രോലോണ്‍ ഉല്‍പ്പന്നങ്ങളും ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിനുണ്ട്. ഉജ്ജീവന്‍ എസ്എഫ്ബിക്ക് റൂപേ ഡെബിറ്റ് കാര്‍ഡും ബയോമെട്രിക് എടിഎം സംവിധാനങ്ങളുമുണ്ട്. ബാങ്കിങ്ങില്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് കൊണ്ടുള്ള ആനുകൂല്യങ്ങളെപ്പറ്റി ഇടപാടുകാരെ ബോധവത്കരിക്കാനായി ഡിജി ബഡ്ഡി എന്ന സംരംഭത്തിനും ഉജ്ജീവന്‍ തുടക്കം കുറിച്ചിട്ടുണ്ട്.

Author

Related Articles