News

വാവേയ്ക്ക് പകരക്കാരെ കണ്ടെത്തി ബ്രിട്ടണ്‍; ടെലികോം രംഗത്തേക്ക് വരുന്ന പകരക്കാര്‍ ജപ്പാനില്‍ നിന്ന്

ടെലികോം രംഗത്തു നിന്നും ചൈനയെ നീക്കുന്ന കാര്യത്തില്‍ പകരക്കാരെ കണ്ടെത്തി ബ്രിട്ടണ്‍. ചൈനയുടെ വാവേ ഗ്രൂപ്പിന് പകരമായിട്ടാണ് ജപ്പാനിലെ രണ്ടു കമ്പനികളെ 5ജി സാങ്കേതിക വിദ്യാ വികസനത്തിനായി ബ്രിട്ടണ്‍ സമീപിച്ചിരിക്കുന്നത്. രാജ്യവ്യാപകമായ എതിര്‍പ്പിനൊപ്പം അമേരിക്കയുടെ സമ്മര്‍ദ്ദവുമാണ് ചൈനയുമായുള്ള 5ജി കരാര്‍ പകുതിവച്ച് ഉപേക്ഷിക്കാന്‍ ബോറിസ് ജോണ്‍സനെ നിര്‍ബന്ധിതനാക്കിയത്. 2027 വരെ ചൈനയുടെ വാവേ ഗ്രൂപ്പുമായുള്ള കരാര്‍ ബ്രിട്ടണ്‍ ഒപ്പുവച്ചിരുന്നു.

ജപ്പാന്റെ എന്‍ഇസി ഗ്രൂപ്പിനേയും ഫ്യൂജിസൂവിനേയുമാണ് ബ്രിട്ടണ്‍ പരിഗണിക്കുന്നത്. ജപ്പാന്‍ കേന്ദ്രീകരിച്ചുള്ള നിക്കായി എന്ന മാദ്ധ്യമമാണ് വിവരം പുറത്തുവിട്ടത്. ബ്രിട്ടണിലെ വാര്‍ത്താവിതരണ മന്ത്രാലയം ജപ്പാന്‍ പ്രതിനിധികളുമായി ആദ്യഘട്ട ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടണുവേണ്ടി മന്ത്രി ഒലിവര്‍ ഡോവനാണ് ചര്‍ച്ച നടത്തിയത്.

ഇതിനിടെ ബ്രിട്ടീഷ് പാര്‍ലമെന്ററി കമ്മിറ്റി സാംസംഗ് ഗ്രൂപ്പിനെ നിര്‍ദ്ദേശിച്ചിരുന്നു. ചൈനയുടെ എല്ലാനീക്കങ്ങളും സാങ്കേതിക രംഗത്തെ ചാരപ്രവര്‍ത്തനത്തിലേക്കാണ് നീങ്ങുന്നതെന്ന വ്യക്തമായ തെളിവുകളാണ് വ്യാപകമായ നടപടിക്ക് കാരണം. അമേരിക്കയുടേയും ഓസ്‌ട്രേലിയയുടേയും ഔദ്യോഗിക വിവരങ്ങള്‍ ടെലകോം-ഇന്റര്‍നെറ്റ് സംവിധാനങ്ങളിലൂടെ് ചൈന ഹാക്ക് ചെയ്യുന്നതായി കണ്ടെത്തിയിരുന്നു.

Author

Related Articles