കോവിഡ് പ്രതിസന്ധിയില്‍ രാജ്യത്തെ 25 ശതമാനം വന്‍കിട ഹോട്ടലുകള്‍ പൂട്ടാനൊരുങ്ങുന്നു
കോവിഡ് വ്യാപനത്തില്‍ കടുത്ത പ്രതിസന്ധി നേരിട്ടതിനെതുടര്‍ന്ന് വന്‍കിട ഹോട്ടലുകളില്‍ പലതും പൂട്ടാനൊരുങ്ങുന്നു. 25 ശതമാനത്തോളം വന്‍കിട ഹോട്ടലുകള്‍ക്ക് വൈകാതെ താഴുവീഴുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കടബാധ്യത കൂടിയതിനാല്‍ പല ഹോട്ടലുകളും വില്‍ക്കാനൊരുങ്ങുകയാണെന്ന് ഹോട്ടല്‍ അസോസിയേഷന് ഇന്ത്യയാണ് വ്യക്തമാക്കിയത്. ഈ മേഖലയിലേയ്ക്ക് പ്രവേശിക്കാന്‍ താല്പര്യമുള്ള അതിസമ്പന്നര്‍, അന്താരാഷ്ട്ര നിക്ഷേപ സ്ഥാപനങ്ങള്‍ എന്നിവയൊക്കെ പ്രതിസന്ധിയിലായ ഹോട്ടലുകള്‍ ഏറ്റെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ലെമണ്‍ ട്രീ ഹോട്ടല്‍സിന് 1,898.97 കോടിയും മഹീന്ദ്ര ഹോളീഡേയ്സിന് 1,892.53 കോടിയും ചാലെറ്റ് ഹോട്ടല്‍സിന് 1,799.01 കോടിയും ഏഷ്യന്‍ ഹോട്ടല്‍സ് വെസ്റ്റിന് 876.39 കോടിയും വെസ്റ്റ്ലൈഫ് ഡെവലപ്മെന്റിന് 758.55 കോടി രൂപയും ഓറിയന്റല്‍ ഹോട്ടല്‍സിന് 194.47 കോടി രൂപയുമാണ് ബാധ്യതയുള്ളത്. 2021 മാര്‍ച്ച് 31ലെ കണക്കുകളാണിത്. ഇടത്തരം ചെറുകിയ ഹോട്ടലുകളുടെ കണക്കുകള്‍ ഇതിലുമെത്രയോ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോവിഡിന്റെ ആദ്യതരംഗവും രണ്ടാതരംഗവും ഏറ്റവും ബാധിച്ചത് ഹോസ്പിറ്റാലിറ്റി മേഖലയെയാണ്. ഒഴിഞ്ഞുകിടക്കുന്ന റൂമുകളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചു. ശരാശരി 18-20ശതമാനം റൂമുകള്‍മാത്രമാണ് ബുക്ക് ചെയ്യുന്നത്. മുറിവാടക 50ശതമാനംവരെ താഴ്ന്ന് 550-660 നിലവാരത്തിലെത്തിയതായും എച്ച്.വി.എസ് അനറോക്സ് ഹോട്ടല്‍സ് ആന്‍ഡ് ഹോസ്പിറ്റാലിറ്റി ഒവര്‍ വ്യൂവില്‍ പറയുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍