News

ഊര്‍ജ മേഖലയിലെ രണ്ട് പൊതുമേഖല കമ്പനികള്‍ ഓഹരി വിപണിയിലേക്ക്

മുംബൈ: ഊര്‍ജ മേഖലയിലെ രണ്ട് പൊതുമേഖല കമ്പനികള്‍ ഓഹരി വിപണിയിലേക്ക്. എന്‍ടിപിസിയുടെ കീഴിലുളള എന്‍ടിപിസി വിദ്യുത് വ്യാപാര്‍ നിഗം ലിമിറ്റഡും (എന്‍വിവിഎന്‍) എന്‍ടിപിസി റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡും (എന്‍ടിപിസിആര്‍ഇഎല്‍) മാണ് ഐപിഒയ്ക്ക് (പ്രാഥമിക ഓഹരി വില്‍പ്പന) തയ്യാറെടുക്കുന്നത്.

എന്‍ടിപിസിയുടെ കീഴില്‍ ഊര്‍ജ വിപണനത്തിനുളള കമ്പനിയാണ് എന്‍വിവിഎന്‍. സൗരോര്‍ജ ഉല്‍പ്പാദന രംഗത്തെ പൊതുമേഖല കമ്പനിയാണ് എന്‍ടിപിസിആര്‍ഇഎല്‍. ഓഹരി വില്‍പ്പന അടുത്ത സാമ്പത്തിക വര്‍ഷം നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐപിഒയ്ക്ക് മുന്നോടി എന്ന നിലയില്‍ മര്‍ച്ചന്റ് ബാങ്കുകള്‍ പ്രാഥമിക അവതരണം ആരംഭിച്ചിട്ടുണ്ട്. ഗുജറാത്തില്‍ റാന്‍ ഓഫ് കച്ചില്‍ 4.75 ജിഗാവാട്ട് ശേഷിയില്‍ രാജ്യത്തെ ഏറ്റവും വലിയ സോളാര്‍ പാര്‍ക്ക് നിര്‍മിച്ചുകൊണ്ടിരിക്കുകയാണ് എന്‍ടിപിസിആര്‍ഇഎല്‍. 2032 ആകുന്നതോടെ പുനരുല്‍പാദിപ്പിക്കാവുന്ന സ്രോതസ്സുകളില്‍ നിന്ന് 60 ജിഗാവാട്ട് ഊര്‍ജമാണ് എന്‍ടിപിസി ലക്ഷ്യമിടുന്നത്. നിലവിലെ ഉല്‍പ്പാദനം നാല് ജിഗാവാട്ട് മാത്രമാണ്.

Author

Related Articles