News

എച്ച് 1 ബി വീസയ്ക്ക് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക നിരോധനം യുഎസ് കോടതി തടഞ്ഞു

വാഷിങ്ടന്‍: എച്ച് 1 ബി വീസയ്ക്ക് ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ താല്‍ക്കാലിക നിരോധനം യുഎസ് കോടതി തടഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള ആയിരക്കണക്കിന് ഐടി പ്രഫഷനലുകള്‍ക്ക് ആശ്വാസമാണ് ഈ നടപടി.

കോവിഡ് സാഹചര്യത്തില്‍ യുഎസിലുള്ളവര്‍ക്കു കൂടുതല്‍ തൊഴില്‍ ലഭ്യമാക്കാനെന്നു പറഞ്ഞാണ് കഴിഞ്ഞ ജൂണില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കുടിയേറ്റത്തിനല്ലാതെയുള്ള എച്ച്1 ബി വീസയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ട്രംപ് ഭരണഘടനാപരമായ അധികാരം അതിലംഘിച്ചതായി കലിഫോര്‍ണിയ നോര്‍ത്തേണ്‍ ഡിസ്ട്രിക്ട്  ജഡ്ജി ജെഫ്രി വൈറ്റ് വിധിയില്‍ ചൂണ്ടിക്കാട്ടി.

Author

Related Articles