News

ഈ വര്‍ഷം 10000 പേരെ നിയമിക്കാനൊരുങ്ങി യുഎസ്ടി

തിരുവനന്തപുരം: ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലായി ഈ വര്‍ഷം 10000 പേരെക്കൂടി നിയമിക്കുമെന്ന് ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍സ് സൊല്യൂഷന്‍സ് കമ്പനിയായ യുഎസ്ടി വ്യക്തമാക്കി. കോവിഡിനെത്തുടര്‍ന്ന് ഡിജിറ്റല്‍ മേഖലയിലുണ്ടായ മുന്നേറ്റത്തെത്തുടര്‍ന്നാണ് കൂടുതല്‍ പേരെ നിയമിക്കുന്നത്. 25 രാജ്യങ്ങളിലായി 26,000 പേരാണ് ഇപ്പോള്‍ യുഎസ്ടിയില്‍ ജോലി ചെയ്യുന്നത്. ഡിജിറ്റല്‍ ട്രാസ്ഫര്‍മേഷന്‍, സൈബര്‍ സെക്യൂരിറ്റി, ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, ജാവ, ഡേറ്റ സയന്‍സ്, ആപ്ലിക്കേഷന്‍ ഡവലപ്‌മെന്റ് ആന്‍ഡ് മോഡണൈസേഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ്, ഓട്ടമേഷന്‍ എന്നീ മേഖലകളിലായിരിക്കും നിയമനം.

Author

Related Articles