യുടിഐ അസറ്റ് മാനേജ്മെന്റ് ഐപിഒയ്ക്ക് തയ്യാറെടുക്കുന്നു; പദ്ധതി 3,000 കോടി രൂപയുടേത്
മുംബൈ: മ്യൂച്വല്‍ ഫണ്ട് കമ്പനിയായ യുടിഐ അസറ്റ് മാനേജ്മെന്റ് (യുടിഐ എഎംസി) ഐപിഒയ്ക്ക് തയ്യാറെടുക്കുന്നു. 3,000 കോടി രൂപയുടെ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കാണ് യുടിഐ എഎംസി പദ്ധതിയിടുന്നത്. സെപ്റ്റംബര്‍ 14 ലെ ആഴ്ചയില്‍ ഐപിഒ നടത്താനാണ് കമ്പനി ആലോചിക്കുന്നത്.
''ഈ മാസം ഐപിഒ വിപണിയില്‍ ധാരാളം സപ്ലൈ എഡിറ്റിംഗ് നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 14 നുളള ആഴ്ചയില്‍ ഐപിഒ ആരംഭിക്കാനാണ് പദ്ധതി,'' കമ്പനിയുടെ ഐപിഒ അഡൈ്വസര്‍ അഭിപ്രായപ്പെട്ടതായി ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഐപിഒ മാര്‍ക്കറ്റ് പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കുന്ന സമയത്താണ് മ്യൂച്വല്‍ ഫണ്ട് കമ്പനിയുടെ ഓഹരി വില്‍പ്പന ആരംഭിക്കാനുള്ള പദ്ധതി വരുന്നത്. മറ്റ് നിരവധി കമ്പനികളും ഈ മാസം ഐപിഒ വിപണിയിലെത്താന്‍ ഒരുങ്ങുന്നു. ഹാപ്പിയസ്റ്റ് മൈന്‍ഡ്സ് ടെക്നോളജീസ് ലിമിറ്റഡ്, റൂട്ട് മൊബൈല്‍ ലിമിറ്റഡ് എന്നീ രണ്ട് കമ്പനികള്‍ തങ്ങളുടെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കുള്ള തീയതികള്‍ ഇതിനകം പ്രഖ്യാപിച്ചു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍