News

രണ്ടാംഘട്ട മോറട്ടോറിയം മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ പ്രയോജനപ്പെടുത്തിയില്ല

റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച രണ്ടാംഘട്ട മോറട്ടോറിയം ഭൂരിഭാഗം മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളും പ്രയോജനപ്പെടുത്തിയില്ല. കുറഞ്ഞ വരുമാനക്കാര്‍ക്ക് കൂടിയ പലിശ നിരക്കില്‍ ചെറിയ തോതില്‍ വായ്പ നല്‍കുന്നവയാണ് മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍. ഇവര്‍ക്ക് പ്രധാനമായും പണം ലഭിക്കുന്നത് ബാങ്കുകളില്‍ നിന്നാണ്.

2019 ഡിസംബര്‍ വരെയുള്ള കണക്കുപ്രകാരം 5.6 കോടി പേര്‍ക്കായി 1,05,000 കോടി രൂപയാണ് ഈ സ്ഥാപനങ്ങള്‍ വായ്പ നല്‍കിയിട്ടുള്ളത്. ലോക്ക്ഡൗണിന് വ്യാപകമായി ഇളവുനല്‍കിയതോടെ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെയും ഇടപാടുകള്‍ വര്‍ധിച്ചിട്ടുണ്ട്. അടിയന്തര വായ്പകള്‍ നല്‍കുന്നതിനാണ് ഈ സ്ഥാപനങ്ങള്‍ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. അതിനാല്‍തന്നെ മോറട്ടോറിയം പ്രയോജനപ്പെടുത്താതെ തന്നെ മുന്നോട്ടുപോകാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കമ്പനികള്‍.

രാജ്യത്ത് 148ഓളം മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. അതില്‍ തന്നെ 70 എണ്ണത്തോളം ബാങ്കിതര ധനകാര്യസ്ഥാപനങ്ങളുമാണ്. ആദ്യഘട്ടമായി മാര്‍ച്ച് 27ന് പ്രഖ്യാപിച്ച മോറട്ടോറിയം കമ്പനികളേറെയും പ്രയോജനപ്പെടുത്തിയിരുന്നു.

Author

Related Articles