സാലറി കട്ട് അവസാനിപ്പിച്ച് വിസ്താര; ജീവനക്കാര്‍ക്ക് ആശ്വാസം
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനക്കമ്പനിയായ വിസ്താര തങ്ങളുടെ ജീവനക്കാരില്‍ ഒരു വിഭാഗത്തിന്റെ സാലറി കട്ട് അവസാനിപ്പിക്കുന്നു. ഏപ്രില്‍ 2021 മുതല്‍ മാനേജ്മെന്റ് ലെവല്‍ എക്സിക്യുട്ടീവ്സിന് മാത്രമായിരിക്കും സാലറി കട്ട് ഉണ്ടാവുക. സിഇഒ അടക്കം ഇതില്‍ ഉള്‍പ്പെടുമെന്ന് വിസ്താര ജീവനക്കാര്‍ക്ക് ലഭിച്ച ഔദ്യോഗിക ഇ-മെയില്‍ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ടാറ്റ സണ്‍സിന്റെയും സിങ്കപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമാണ് വിസ്താര. 2020 ജൂണ്‍ മാസത്തിലാണ് കമ്പനി ജീവനക്കാര്‍ക്ക് 40 ശതമാനം സാലറി കട്ട് ഏര്‍പ്പെടുത്തിയത്. ഇത് പിന്നീട് ഡിസംബര്‍ 31 വരെയും അവിടെ നിന്ന് 2021 മാര്‍ച്ച് 31 വരെയും നീട്ടി. കൊവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഇത്. ലെവല്‍ ഒന്ന് മുതല്‍ ലെവല്‍ മൂന്ന് വരെയുള്ള ജീവനക്കാര്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ സാലറി കട്ട് ഉണ്ടാവില്ല.
ലെവല്‍ നാല്, അഞ്ച് വിഭാഗക്കാര്‍ക്ക് 15 ശതമാനം സാലറി കട്ടായിരിക്കും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരുക. അതേസമയം വിസ്താര സിഇഒ ലെസ്ലി തങ് കൈപ്പറ്റുന്ന സാലറിയില്‍ 25 ശതമാനം കുറവുണ്ടാകും. കമ്പനി കൊവിഡ് പ്രതിസന്ധി പൂര്‍ണമായും മറികടന്നിട്ടില്ലെന്ന് സിഇഒ ജീവനക്കാര്‍ക്ക് അയച്ച മെയിലില്‍ പറയുന്നുണ്ട്. വരും ദിവസങ്ങളും പ്രതിസന്ധി നിറഞ്ഞതായിരിക്കും. വേതനക്കാര്യത്തിലെ മാറ്റങ്ങള്‍ പിടിഐയോട് വിസ്താര വക്താവ് സ്ഥിരീകരിച്ചു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍