ടെലികോം മേഖലയില്‍ പ്രതിസന്ധി തുടരുന്നു; ഏപ്രിലില്‍ ടെലികോം സബ്സ്ക്രൈബര്‍മാരുടെ എണ്ണത്തില്‍ നേരിയ വര്‍ധന മാത്രം
ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തില്‍ പ്രതിസന്ധിയിലായി ടെലികോം മേഖല. ഏപ്രില്‍ മാസത്തില്‍ ടെലികോം സബ്സ്ക്രൈബര്‍മാരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത് നേരിയ വര്‍ധന മാത്രം. 22 ലക്ഷമാണ് ആകെ വര്‍ധന. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം 2.72 കോടി സബ്സ്ക്രൈബര്‍മാരുടെ വര്‍ധന രേഖപ്പെടുത്തിയ ശേഷമാണ് ഏപ്രില്‍ മാസത്തിലെ ഇടിവ്.
ടെലികോം റെഗുലേറ്ററി അതോറിറ്റിയാണ് കണക്ക് പുറത്ത് വിട്ടിരിക്കുന്നത്. ഇത് പ്രകാരം എയര്‍ടെലിന്റെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ അഞ്ച് ലക്ഷം പേരുടെ വര്‍ധനയാണ് ഉണ്ടായത്. എന്നാല്‍ റിലയന്‍സ് ജിയോയുടെ എണ്ണത്തിലുണ്ടായത് 48 ലക്ഷം വര്‍ധനവാണ്. അതേസമയം വൊഡഫോണ്‍ ഐഡിയയുടെ സബ്സ്ക്രൈബര്‍മാരുടെ എണ്ണം 18 ലക്ഷം ഇടിഞ്ഞു. ജിയോ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്താനുള്ള പ്രധാന കാരണം ജിയോ ഫോണ്‍ ഓഫറാണ് എന്നാണ് അനൗദ്യോഗിക നിഗമനം. നഗര-ഗ്രാമ മേഖലകളിലും മെട്രോകളിലും എ,ബി,സി സര്‍ക്കിളുകളിലും ജിയോ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍