ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കള്‍ വിപണിയില്‍ തിരിമറി നടത്തിയതായി ആരോപണം; കമ്പനി മേധാവികള്‍ക്കെതിരെ കേസ്
ബെര്‍ലിന്‍: ഡീസല്‍ കാറുകളില്‍ നിന്നുള്ള മലനീകരണം കണ്ടുപിടിക്കാതിരിക്കാന്‍ അന്താരാഷ്ട്ര മുന്‍നിര കാര്‍ നിര്‍മ്മാതാക്കള്‍ നീക്കം നടത്തിയതായി റിപ്പോര്‍ട്ട്. ഡീസല്‍ കാറുകളില്‍ നിന്നുള്ള മലിനീകരണം കുറച്ചുകാണിക്കുന്നതിന് വേണ്ടി മുന്‍നിര കാര്‍ കമ്പനികള്‍ക്കെതിരെയും, കമ്പനി മേധാവികള്‍ക്കെതിരെയും കേസ് ചുമത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. വിപണി രംഗത്ത് നടത്തിയ കൃത്രിമത്തിനെതിരെയാണ് കുറ്റം ചുമത്തിയിട്ടുള്ളത്. ഫോക്സ് വാഗന് ചീഫ് എക്സിക്യൂട്ടിവ് ഹെര്‍ബര്‍ട്ട് ഡൈസ്, മുന്‍ മേധാവി മാര്ട്ടിന് വിന്റര്കോണ്, സൂപ്പര്‍വൈസറി ബോര്‍ഡ് മേധാവി ഹാന്‍സ് ഡയറ്റര്‍ പോഷ് എന്നിവര്‍ക്കെതിരെയാണ് ഇപ്പോള്‍ കുറ്റം ചുമത്തിയിട്ടുള്ളത്. ജര്‍മ്മന്‍ സര്‍ക്കാറാണ് അന്താരാഷ്ട്ര വിപണി രംഗത്തെ മുന്‍ നിര കാര്‍ കമ്പനിള്ക്കെതിരെ കേസ് ചുമത്തിയിട്ടുള്ളത്.
വിപണി രംഗത്ത് കൃത്രിമം കാട്ടിയതിന്റെ പേരില്‍ കമ്പനി മേധാവികള്‍ ശക്തമായ വിചാരണ നേരിടുമെന്നുറപ്പാണ്. ഡീസല്‍ ഗേറ്റ് എന്നറിയപ്പെടുന്ന പ്രസ്നത്തില് ഭീമമായ തുക കമ്പനി മേധാവികള്‍ കൊടുത്തുതീര്‍ക്കുകയും വേണം. എന്നാല്‍ മൂവരും ഇത് വൈകിപ്പിച്ചെന്ന ആരപോണവും നിലനില്‍ക്കുന്നുണ്ട്. ഡീസല്‍ ഗേറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മൂവരും നിക്ഷേപകരില്‍ നിന്ന് മറച്ചുവെച്ചിട്ടുമുണ്ട്. കമ്പനി ഡയറക്റേറ്റ് ബോര്‍ഡ് യോഗത്തിലും മൂവരും വിവരങ്ങള്‍ ഒളിപ്പിച്ചുവെക്കുകയും ചെയ്തിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍